Sunday, September 22, 2024
Saudi ArabiaTop Stories

സൗദി പ്രവാസികൾ ഉന്നയിച്ച 7 ചോദ്യങ്ങളും അവക്കുള്ള മറുപടിയും

സൗദി പ്രവാസികൾ അറേബ്യൻ മലയാളിയുടേതടക്കമുള്ള വിവിധ സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിലുടെ ഉന്നയിച്ച 7 വിവിധ ചോദ്യങ്ങളും അവക്കുള്ള മറുപടിയും താഴെ കൊടുക്കുന്നു.

ചോദ്യം: ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കുന്ന സംവിധാനം നിലവിൽ വന്നിട്ടുണ്ടോ? ഉത്തരം: സംവിധാനം നിലവിൽ വന്നിട്ടുണ്ട്. പല മലയാളികളും അതിൻ്റെ ആനുകൂല്യം പ്രയോജനപ്പെടുത്തൽ തുടങ്ങിയിട്ടും ഉണ്ട്.

ചോദ്യം: ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കുന്നതാണോ അതോ ഒരു വർഷത്തേക്ക് പുതുക്കുന്നതാണോ നല്ലത്? ഉത്തരം: സൗദിയിൽ തുടരണമെന്ന് ഉദ്ദേശമുണ്ടെങ്കിൽ ഒരു വർഷത്തേക്ക് തന്നെ പുതുക്കുന്നതാണു ഉചിതം. കാരണം പല പ്രൊഫഷനുകളും സ്പോൺസർ സൗദിവത്ക്കരണ ക്വാട്ട പൂർത്തിയാക്കാത്തതിനാൽ പുതുക്കാൻ പ്രയാസപ്പെടുന്നുണ്ട്. അതേ സമയം മൂന്ന് മാസത്തിനു ശേഷം ഫൈനൽ എക്സിറ്റ് ഉദ്ദേശിക്കുന്നവരാണെങ്കിൽ 3 മാസം തന്നെ പുതുക്കിയാൽ മതി. അല്ലെങ്കിലും ബാക്കിയുള്ള കാലാവധിക്ക് കഫീൽ നഷ്ടപരിഹാരം ചോദിച്ചാൽ അത് നൽകേണ്ടി വരും.

ചോദ്യം: എക്സിറ്റ് ഇഷ്യു ചെയ്ത ശേഷം ഇഖാമ എക്സ്പയറായി. എക്സിറ്റ് കാൻസൽ ചെയ്യുകയും വേണം. ഈ സന്ദർഭത്തിൽ എന്ത് ചെയ്യും. ഉത്തരം: ആദ്യം ഇഖാമ പുതുക്കുക. ശേഷം എക്സിറ്റ് കാൻസൽ ചെയ്യുക. എക്സിറ്റ് 60 ദിവസത്തിനു ശേഷമാണു കാൻസൽ ചെയ്യുന്നതെങ്കിൽ 1000 റിയാൽ പിഴ അടക്കേണ്ടി വരും.

ചോദ്യം:വിസിറ്റ് വിസകൾ ഇഖാമയാക്കാൻ സാധിക്കുമോ ? ഉത്തരം: വിസിറ്റ് വിസകൾ ഇഖാമയാക്കാൻ സൗദി എമിഗ്രേഷൻ നിയമ പ്രകാരം സാധിക്കില്ല.

ചോദ്യം: ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്ത ഒരാൾക്ക് സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് തന്നെ പോകണമെന്ന് നിബന്ധനയുണ്ടോ? ഉത്തരം: ഇല്ല. അയാൾക്ക് മറ്റു രാജ്യങ്ങളിലേക്ക് വിസയോ ഓൺ അറൈവൽ വിസ ആനുകൂല്യമോ ഉണ്ടെങ്കിൽ അവിടങ്ങളിലേക്ക് പോകാവുന്നതാണ്.

ചോദ്യം: ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത ശേഷം ഒരാൾക്ക് എത്ര ദിവസം സൗദിയിൽ തുടരാൻ സാധിക്കും?അതിനു ഇഖാമ കാലാവധി പരിഗണിക്കുമോ? ഉത്തരം: ഒരാൾക്ക് എക്സിറ്റ് ഇഷ്യു ചെയ്ത ദിവസം തന്നെ അയാളുടെ ഇഖാമ എക്സ്പയർ ആയാലും എക്സിറ്റ് ഇഷ്യു ചെയ്ത ദിവസം മുതൽ 60 ദിവസം വരെ സൗദിയിൽ തുടരാം. 60 ദിവസത്തിനുള്ളിൽ സൗദി വിടണം. ഇഖാമ കാലാവധി എന്തായാലും പ്രശ്നമില്ല.

ചോദ്യം: റി എൻട്രി വിസയിൽ പോയി തിരികെ വരാത്തവർക്കുള്ള 3 വർഷ പ്രവേശന വിലക്ക് ഇപ്പോഴും നിലവിലുണ്ടോ?. ഉത്തരം: ഇത് സംബന്ധിച്ച് സൗദി ജവാസാത്തുമായി ബന്ധപ്പെടുന്ന സമയം 3 വർഷ പ്രവേശന വിലക്ക് എന്ന നിയമം ഇപ്പോഴും നിലവിലുണ്ട് എന്നാണു ഉത്തരം നൽകുന്നത്. അതേ സമയം പഴയ കഫീലിനടുത്തേക്ക് തന്നെ പുതിയ വിസയിൽ വരുന്നവർക്ക് വിലക്ക് ബാധകമാകില്ല. ആശ്രിത വിസയിലുള്ളവർക്കും വിലക്ക് ബാധകമാകില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്