Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ തുടരുന്നു; 7,000 ത്തിലധികം പേരെ നാടു കടത്തി

ജിദ്ദ: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇഖാമ,തൊഴിൽ,അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നതായി ആഭ്യന്തര മന്ത്രാലയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 13,627 നിയമ ലംഘകരെയാണു പിടികൂടിയത്. അതിൽ 6774 ഇഖാമ നിയമ ലംഘകരും, 5295 അതിർത്തി നിയമ ലംഘകരും, 1558 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടും.

അനധികൃത മാർഗങ്ങളിലൂടെ സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 411 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ 48 ശതമാനം യമനികളും, 49 ശതമാനം എത്യോപ്യക്കാരും ഉൾപ്പെടുന്നു.

അനധികൃത താമസക്കാർക്ക് അഭയം നൽകിയ 14 പേരും സൗദിയിൽ നിന്ന് അനധികൃത മാർഗങ്ങളിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിച്ച 17 പേരും പിടിക്കപ്പെട്ടു.

7513 നിയമ ലംഘകരെ നാട് കടത്തിയതായും ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട ഡാറ്റയിൽ വ്യക്തമാക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്