ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടൽ; സൗദി പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് തവക്കൽനായിൽ ഇമ്യുൺ സ്റ്റാറ്റസ് നഷ്ടപ്പെടുന്നത് സംബന്ധിച്ച് നിരവധി പ്രവാസികളാണ് സംശയങ്ങൾ ഉന്നയിക്കുന്നത്.
ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് ഫെബ്രുവരി 1 മുതൽ വാണിജ്യ സ്ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കുകയില്ല എന്ന അധികൃതരുടെ മുന്നറിയിപ്പും പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്.
അപോയിന്റ്മെന്റ് കിട്ടാതെ എങ്ങനെയാണു ബൂസ്റ്റർ ഡോസ് സ്വീകരിക്കുക എന്നാണ് പല പ്രവാസികളും ഇത്തരം മുന്നറിയിപ്പുകൾ കാണുമ്പോൾ അറേബ്യൻ മലയാളിയുടെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ചോദിക്കുന്നത്.
എന്നാൽ ഇത് സംബന്ധിച്ച ആശങ്കകൾക്ക് മറുപടിയെന്നോണം സൗദി ആരോഗ്യ മന്ത്രാലയം ബൂസ്റ്റർ ഡോസ് സംബന്ധിച്ചും ഇമ്യൂൺ സ്റ്റാറ്റസ് സംബന്ധിച്ചും ഇന്ന് വിശദീകരണം നൽകിയിരിക്കുകയാണ്.
സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം പിന്നിട്ടവർക്ക് ഫെബ്രുവരി 1 മുതൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടും. അതേ സമയം സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം പൂർത്തിയാകാത്തവരുടെ ഇമ്യൂൺ സ്റ്റാറ്റസ് മാറില്ല എന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
അതായത് സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചെങ്കിൽ മാത്രമേ ഇമ്യൂൺ സ്റ്റാറ്റസ് നില നിർത്താൻ സാധിക്കുകയുള്ളൂ എന്നർഥം.
അതോടൊപ്പം സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം വരെ ഇമ്യൂൺ സ്റ്റാറ്റസ് നില നിൽക്കുമെന്നതിനാൽ ഫെബ്രുവരി 1 ആകുംബോൾ സെക്കന്റ് ഡോസ് സ്വീകരിച്ച് 8 മാസം തികയാത്തവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിലും ആശങ്കപ്പെടേണ്ടതില്ല എന്നും മനസ്സിലാക്കാം.
എങ്കിലും ഇപ്പോൾ സെക്കൻഡ് ഡോസ് സ്വീകരിച്ച് 3 മാസം പിന്നിട്ടാൽ തന്നെ ബൂസ്റ്റർ ഡോസിനുള്ള അപോയിന്റ്മെന്റ് ലഭിക്കുമെന്നതിനാൽ പ്രവാസികൾ 8 മാസം വരെ കാത്തിരിക്കാതെ തന്നെ ബൂസ്റ്റർ ഡോസിനു ശ്രമിക്കുകയായിരിക്കും ബുദ്ധി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa