സൗദിയുടെ എയർ നാവിഗേഷൻ സുരക്ഷിതം; 5 ജിയുമായി കൂടിക്കലരില്ല
ജിദ്ദ: സൗദിയിലെ എയർ നാവിഗേഷൻ സംവിധാനം 5 ജി നെറ്റ് വർക്കുമായി കൂടിക്കലരുന്നതിൽ നിന്ന് സുരക്ഷിതമാണെന്ന് സിവിൽ ഏവിയേഷനും ഇൻഫർമേഷൻ ടെക്നോളജി കമ്മീഷനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
മികച്ച വ്യോമ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് തന്നെ ഉന്നത നിലവാരത്തിലുള്ള നാവിഗേഷൻ സംവിധാനങ്ങളാണു ഒരുക്കിയിട്ടുള്ളത്.
എയർ നാവിഗേഷൻ ഫ്രീക്വൻസികളിൽ മറ്റു ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഇല്ലാതെയുള്ള പ്രവർത്തനം ഉറപ്പാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
യു എസിൽ 5 ജി സാങ്കേതിക വിദ്യ ഉയർത്തുന്ന വെല്ലു വിളി കാരണം നിരവധി വിമാനങ്ങൾ സർവീസുകൾ റദ്ദാക്കുകയോ പുന:ക്രമീകരിക്കുകയോ ചെയ്തിരുന്നു.
അതേ സമയം എയർ ഇന്ത്യ നേരത്തെ നിർത്തി വെച്ച എല്ലാ യു എസ് സർവീസുകളും വ്യാഴാഴ്ച അർദ്ധരാത്രി മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
എയർ ഇന്ത്യയുടെ ബോയിംഗ് 777 ഫ്ളൈറ്റുകൾക്കകം ക്ളിയറൻസ് ലഭിച്ചതോടെയായിരുന്നു സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമെടുത്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa