Sunday, November 24, 2024
Saudi ArabiaTop Stories

സാപ്റ്റ്കോ ബസ് മറിഞ്ഞ് പരിക്കേറ്റ മലയാളിക്ക് നഷ്ടപരിഹാരം ലഭിച്ചു

റിയാദ്: സാപ്റ്റ്കോ ബസ് മറിഞ്ഞ് പരിക്കേറ്റ സംഭവത്തിൽ മലയാളിക്ക് നഷ്ടപരിഹാരം ലഭിച്ചു. ആലപ്പുഴ സ്വദേശി സെബാസ്റ്റ്യൻ ജോസഫിനാണു രണ്ട് വർഷം മുംബ് നടന്ന അപകടത്തിൻ്റെ കേസിൽ നഷ്ടപരിഹാരം കിട്ടിയത്.

റിയാദ് ജനറൽ കോടതി ഉത്തരവ് പ്രകാരം 75,000 സൗദി റിയാൽ അഥവാ 14.5 ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണു സെബാസ്റ്റ്യനു ലഭിച്ചത്.

2019 ഡിസംബറിൽ റിയാദിൽ നിന്ന് ദവാദ്മിമിയിലേക്ക് പോകുന്ന സമയം സാപ്റ്റ്കോ ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയും സെബാസ്റ്റ്യനു പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു.

സീറ്റിൻ്റെ കംബികൾക്കിടയിൽ പെട്ട് സെബാസ്റ്റ്യൻ്റെ പാദങ്ങളിലെ വിരലുകളടക്കം അറ്റ് പോകുകയും അദ്ദേഹം ബസിൽ നിന്ന് തെറിച്ച് വീഴുകയും ചെയ്തു.

ശഖ്റായിൽ മൂന്നാഴ്ചത്തോളം നീണ്ട ചികിത്സക്ക് ശേഷം നാട്ടിലേക്ക് പോയ സെബാസ്റ്റ്യനു വിദഗ്ധ ചികിത്സ ലഭിച്ചതിനെത്തുടർന്ന് വലത് കാലിൻ്റെ ശേഷി വീണ്ടെടുക്കാനും സാധാരണ രീതിയിൽ നടക്കാനും സാധിച്ചു.

തുടർന്ന് നാട്ടിൽ യാത്രാ വിലക്ക് മൂലം 10 മാസം കഴിയുകയും വീണ്ടും റിയാദിലേക്ക് മടങ്ങി ജോലിയിൽ പ്രവേശിക്കുകയും ചെയ്ത സെബാസ്റ്റ്യനു സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വുർ നഷ്ടപരിഹാരം ലഭിക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ നൽകുകയും മറ്റു സഹായങ്ങൾ ചെയ്യുകയും ചെയ്തു.

ശേഷം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും പോലീസ് സ്റ്റേഷനിലും കോടതിയിലും നിരവധി തവണ കയറിയിറങ്ങി അവസാനം നഷ്ടപരിഹാരത്തുക നൽകാൻ കോടതി വിധിക്കുകയും സാപ്റ്റ്കോ കംബനി തുക സെബാസ്റ്റ്യനെ ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്