Saturday, September 21, 2024
Saudi ArabiaTop Stories

ചാൻ ഒ ചാ സൗദി അറേബ്യ സന്ദർശിക്കും

റിയാദ്: തായ് ലാൻഡ് പ്രധാന മന്ത്രി പ്രയുത് ചാൻ ഓ ചാ ചൊവ്വാഴ്ച സൗദി അറേബ്യ സന്ദർശിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

രണ്ട് ദിവസത്തെ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങൾ ചർച്ചാ വിധേയമാകും.

തായ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും വിദേശകാര്യ മന്ത്രിയുമായ ഡോൻ പ്രമുദ്വിനായി 2020 ജനുവരിയിൽ സൗദി അറേബ്യ സന്ദർശിച്ചിരുന്നു. 30 വർഷങ്ങൾക്ക് ശേഷമുള്ള ഒരു തായ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനമെന്ന നിലയിൽ അത് ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

തായ് ലാൻ്റിൻ്റെ ശ്രമ ഫലമായി രൂപീകരിക്കപ്പെട്ട ഏഷ്യ കോർപറേഷൻ ഡയലോഗിൽ സൗദി അറേബ്യയും അംഗമാണ്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്