Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ മരിച്ച സുഭാഷിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു; തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ തീ കത്തിക്കുന്ന പ്രവാസികൾക്ക് സാമൂഹിക പ്രവർത്തകരുടെ മുന്നറിയിപ്പ്

ഖമീസ് മുഷൈത്തിൽ വെച്ച് പുക ശ്വസിച്ച് മരിച്ച പത്തനം തിട്ട സ്വദേശി സുഭാഷിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലായിരുന്നു സുഭാഷിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു സഹായകരമായത്.

സ്വദേശി പൗരൻ്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്ന സുഭാഷ് തണുപ്പിൽ നിന്ന് രക്ഷ നേടാനായി തീ കത്തിച്ചതിനെത്തുടർന്ന് ഉണ്ടായ പുക ശ്വസിച്ച് മരിക്കുകയായിരുന്നു.

പതിവായി തീ കത്തിച്ച് ഉറങ്ങാറുള്ള സുഭാഷ് മരണ ദിവസവും പെയിൻ്റ് ടിന്നിൽ തീ കത്തിച്ചതിനു ശേഷം ഉറങ്ങാൻ പോയതായിരുന്നു.

രണ്ട് വർഷം മുംബാണു സുഭാഷ് ഹൗസ് ഡ്രൈവർ വിസയിലെത്തിയത്. പിതാവ്: ദേവൻ. മാതാവ്: രോഹിണി. ഭാര്യ: റാണി. മക്കൾ: സൂര്യ നാരായണൻ, സൂര്യപ്രിയ.

താത്ക്കാലികമായി തണുപ്പിൽ നിന്ന് രക്ഷ നേടാനായി ഇത്തരം മാർഗങ്ങൾ പ്രയോഗിക്കുന്നത് ഇത് പോലുള്ള അപകടങ്ങൾക്ക് കാരണമായേക്കുമെന്നും പ്രവാസികൾ ജാഗ്രത പുലർത്തണമെന്നും തണുപ്പകറ്റാൻ അപകട രഹിതമായ മാർഗങ്ങൾ തേടണമെന്നും സാമൂഹിക പ്രവർത്തകർ ഓർമ്മപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്