Saturday, September 21, 2024
Saudi ArabiaTop Stories

ഇഖാമ, റി എൻട്രി കാലാവധികൾ 10 ദിവസത്തേക്ക് കൂടി പുതുക്കി നൽകുമെന്ന് പ്രചാരണം; നിജസ്ഥിതി അറിയാം

ജിദ്ദ: നാട്ടിൽ കുടുങ്ങിയ സൗദി പ്രവാസികളുടെ ഇഖാമ കാലാവധിയും റി എൻട്രി വിസാ കാലാവധിയും ജനുവരി 31 നു ശേഷം 10 ദിവസത്തേക്ക് കൂടി പുതുക്കി നൽകുമെന്ന് വ്യാപക പ്രചാരണം.

ചില മാധ്യമങ്ങൾ വരെ അത്തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ചതിനാൽ യാഥാർത്ഥ്യം അറിയുന്നതിനായി നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയുമായി ബന്ധപ്പെട്ടിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഒരു അറബ് പത്രത്തിൽ വന്ന വാർത്ത ട്രാൻസ് ലേറ്റ് ചെയ്തപ്പോൾ വന്ന പിശകാണു 10 ദിവസത്തേക്ക് കൂടി പുതുക്കുമെന്ന തരത്തിലുള്ള വാർത്ത ഉടലെടുത്തതിൻ്റെ പിറകിൽ എന്നാണു അറേബ്യൻ മലയാളിക്ക് മനസ്സിലാക്കാൻ സാധിച്ചത്.

10 ദിവസങ്ങൾക്ക് ശേഷം ജനുവരി 31 നു നേരത്തെ പ്രഖ്യാപിക്കപ്പെട പുതുക്കൽ കാലയളവ് അവസാനിക്കുമെന്ന തരത്തിൽ വന്ന വാർത്ത ട്രാൻസ് ലേറ്റ് ചെയ്തപ്പോൾ ജനുവരി 31 നു ശേഷം 10 ദിവസങ്ങൾ കൂടി കഴിഞ്ഞാൽ പുതുക്കൽ കാലയളവ് അവസാനിക്കുമെന്ന് തെറ്റായ രീതിയിൽ തർജമ ചെയ്തതായിരുന്നു പ്രശ്നത്തിനു കാരണം.

ജവാസാത്തോ ആഭ്യന്തര മന്ത്രാലയമോ ഇത് വരെയായി ജനുവരി 31 നു ശേഷം ഇഖാമ, റി എൻട്രി കാലാവധികൾ ഇനിയും പുതുക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല എന്നതാണു വസ്തുത.

അതേ സമയം കഫീലുമായി ബന്ധപ്പെടാൻ കഴിയാത്തവരും കഫീൽ സഹകരിക്കാത്തവരുമായ നിരവധി പ്രവാസികൾ ഒരു തവണ കൂടി പുതുക്കൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ നാട്ടിൽ കഴിയുന്നുണ്ട്. ഓട്ടോമാറ്റിക്കാായി പുതുക്കൽ ലഭിച്ചില്ലെങ്കിൽ സമീപകാലത്ത് സൗദിയിലേക്കൊരു മടക്കം അവർക്ക് അപ്രാപ്യമായി മാറിയേക്കും.

എങ്കിലും ഇത് വരെയായിട്ടും ഇനിയും ഒരു പുതുക്കൽ ഓഫർ നൽകുന്നതിനെക്കുറിച്ച് അധികൃതരിൽ നിന്ന് യാതൊരു സുചനയും വന്നിട്ടില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്