Saturday, November 23, 2024
Saudi ArabiaTop Stories

റിയാദിൽ സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി

റിയാദ്: സ്വദേശി പൗരനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൗദി പൗരനെ ഇന്ന് റിയാദിൽ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഖലൂഫ ബിൻ മുബാറക് ശഹ്‌റാനി എന്ന സൗദി പൗരനെയാണ് ഖാസിം ബിൻ മഷൂത് ശഹ്രാനി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി ഇരക്ക് നേരെ നിരവധി തവണ നിറയൊഴിക്കുകയും അത് മരണ കാരണമാകുകയും ചെയ്യുകയായിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ കുറ്റക്കാരനെന്ന് ബോധ്യപ്പെടുകയും കോടതി വധ ശിക്ഷ വിധിക്കുകയും ചെയ്തു.

ക്രിമിനൽ കോർട്ടിൻ്റെ വിധി അപീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്