കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇതാദ്യമായി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ അംഗങ്ങൾ നേരിട്ട് ഹാജരായിക്കൊണ്ടുള്ള മന്ത്രിസഭാ യോഗം നടന്നു
റിയാദ്: ഇന്ന് യമാമ കൊട്ടാരത്തിൽ വെച്ച് സല്മാൻ രാജാവിൻ്റെ അദ്ധ്യക്ഷതയിൽ സൗദി മന്ത്രി സഭാ യോഗം ചേർന്നു.
കൊറോണ ആരംഭിച്ചതിനു ശേഷം കഴിഞ്ഞ രണ്ട് വർഷമായി നേരിട്ട് ഹാജരായികൊണ്ടുള്ള യോഗം നടന്നിരുന്നില്ല. പകരം വെർച്വൽ കോൺഫറൻസുകളായിരുന്നു നടന്നിരുന്നത്.
ഇറാൻ പിന്തുണയോടെ ഹൂത്തികൾ സാധാരണക്കാർക്ക് നേരെയും സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയും നടത്തുന്ന അക്രമണങ്ങളെ മന്ത്രി സഭ അപലപിച്ചു.
വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്ത മന്ത്രി സഭാ യോഗത്തിൽ സുപ്രധാനമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa