Sunday, April 20, 2025
Saudi ArabiaTop Stories

നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത് സൗദിയിൽ പോയി ബൂസ്റ്റർ ഡോസ് എടുത്തും അല്ലാതെയും തിരികെ വരുന്നവർ വീണ്ടും സൗദിയിലേക്ക് പോകുന്ന സമയം ക്വാറൻ്റീൻ ആവശ്യമുണ്ടോ

ജിദ്ദ: നാട്ടിൽ നിന്ന് സൗദി അംഗീകരിച്ച രണ്ട് ഡോസ് വാക്സിനെടുത്ത് സൗദിയിലെത്തുകയും ബൂസ്റ്റർ ഡോസ് എടുത്തത്തിനു ശേഷമോ ബൂസ്റ്റർ ഡോസ് സ്വീകരിക്കാതെയോ നാട്ടിലേക്ക് തന്നെ അവധിക്ക് മടങ്ങുകയും ചെയ്ത ഒരാൾ വീണ്ടും സൗദിയിലേക്ക് തന്നെ മടങ്ങുന്ന സമയം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആവശ്യമുണ്ടോ?.

കഴിഞ്ഞ ഒരാഴ്ചയായി അറേബ്യൻ മലയാളിയുടെ ഇൻബോക്സിലൂടെ നിരവധി പ്രവാസികൾ ചോദിച്ച് കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണു മുകളിൽ കൊടുത്തത്.

സൗദി നിയമ പ്രകാരം സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ സൗദിയിലെത്തുന്ന സമയം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ഒഴിവാകുകയുള്ളൂ.

ഒരാൾ സൗദിയിൽ നിന്ന് അല്ലാതെ വാക്സിൻ സ്വീകരിച്ച് എത്ര തവണ സൗദിയിൽ വന്ന് പോയാലും പിന്നീട് സൗദിയിലേക്ക് പോകുന്ന സമയം അയാൾക്ക് ക്വാറൻ്റീൻ ആവശ്യമായി വരും എന്നർഥം.

അതേ സമയം സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് 3 ദിവസത്തെ ക്വാറൻ്റീൻ ആണു ബാധകമാകുക. സ്വാഭാവികമായും സൗദിയിൽ നിന്ന് ബൂസ്റ്റർ ഡോസ് മാത്രം സ്വീകരിച്ചയാൾക്ക് 3 ദിവസ ക്വാറൻ്റീൻ എന്ന ആനുകൂല്യം ലഭിക്കേണ്ടതുണ്ട്.

മുകളിൽ പറഞ്ഞ നിബന്ധന കാര്യമാക്കാതെ നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം സൗദിയിലെത്തിയ ശേഷം പിന്നീട് വീണ്ടും അവധിയിൽ നാട്ടിലേക്ക് മടങ്ങിയ പലരും അവധി കഴിഞ്ഞ് തിരികെ പോകുന്ന സമയം ക്വാറൻ്റീൻ പാക്കേജ് എടുക്കാതെ പോകുകയും എയർപോർട്ടുകളിൽ നിന്ന് ബോഡിംഗ് ലഭിക്കാതെ മടാങ്ങുകയും ചെയ്ത അനുഭവമുണ്ടായിട്ടുണ്ട്.

ഇങ്ങനെ അശ്രദ്ധരായി പോകുന്നവരോട് എയർപോർട്ടിൽ വെച്ച് ക്വാറൻ്റീൻ പാക്കേജ് ചോദിക്കുന്ന സമയം അത് കാണിക്കാൻ സാധിക്കാതെ വരികയും ശേഷം പെട്ടെന്ന് ഹോട്ടൽ ബുക്കിംഗ് ലഭിക്കാൻ പ്രയാസ്മുള്ളത് കൊണ്ട് തന്നെ പലർക്കും യാത്ര മുടങ്ങുകയും വൻ നഷ്ടം നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്.

അത് കൊണ്ട് തന്നെ നിലവിലെ സൗദിയിലെ നിയമ പ്രകാരം രണ്ട് ഡോസ് വാക്സിൻ സൗദിയിൽ നിന്ന് സ്വീകരിച്ചവർക്ക് മാത്രമേ ക്വാറൻ്റീൻ ഒഴിവാകുകയുള്ളൂ എന്നതും നാട്ടിൽ നിന്ന് വാക്സിനെടുത്തവർ എത്ര തവണ സൗദിയിൽ വന്ന് പോയാലും ഈ നിബന്ധനയിൽ യാതൊരു മാറ്റവും വരുന്നില്ലെന്നും ഓർക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്