Monday, April 28, 2025
Saudi ArabiaTop Stories

തർഹീലിൽ അടക്കേണ്ടിയിരുന്ന 30,000 റിയാൽ പിഴയിൽ നിന്നൊഴിവായ ആശ്വാസത്തിൽ രമ്യ നാടണഞ്ഞു

ദമാം: തന്റെ സ്പോൺസർഷിപ്പിലുള്ള മകളുടെ വിസിറ്റ് വിസ പുതുക്കാൻ സാധിക്കാത്തതിനാൽ 30,000 റിയാൽ പിഴ അടക്കാൻ  വിധിക്കപ്പെട്ടിരുന്ന ഹൈദരാബാദ് സ്വദേശിനി രമ്യ കൃഷ്ണ പിഴയടക്കാതെത്തന്നെ നാടണഞ്ഞു.

ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം കഴിഞ്ഞ 5 വർഷമായി അൽഹസയിലും ബുറൈദയിലുമായി താമസിക്കുകയായിരുന്നു രമ്യ.

വിസിറ്റിംഗിൽ കൊണ്ട് വന്ന ഇളയ മകളുടെ വിസാ കാലാവധി കഴിയാറയപ്പോൾ പുതുക്കുകയും എന്നാൽ അബ്ഷിറിൽ അത് അപ്ഡേറ്റ് ആകാതിരിക്കുകയും ചെയ്തതായിരുന്നു രമ്യക്ക് വിനയായത്.

ശേഷം ജവാസാത്തിനെ സമീപിക്കാൻ ശ്രമിച്ചെങ്കിലും കൊറോണ പ്രതിസന്ധി മൂലം അത് സാധ്യമായില്ല. തുടർന്ന് കുട്ടിയുടെ വിസ കാലാവധി അവസാനിക്കുകയും ചെയ്തു.

ശേഷം ദമാം ജവാസാത്തിനെ സമീപിച്ചപ്പോൾ രമ്യക്കും കുട്ടിക്കും 15,000 റിയാൽ വീതം പിഴയടച്ച് തർഹീൽ (ഡീപോർട്ടേഷൻ സെന്റർ) വഴി എക്സിറ്റടിച്ച് നാട് പിടിക്കണമെന്നായിരുന്നു നിർദ്ദേശം ലഭിച്ചത്.

പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ ഒന്നര വർഷമായി രമ്യയും കുടുംബവും മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ പ്ലീസ് ഇന്ത്യ ഭാരവാഹികളായ ലത്തീഫ് തെച്ചി, അൻഷാദ് കരുനാഗപ്പള്ളി എന്നിവരുടെ ഇടപെടൽ രമ്യക്കും കുടുംബത്തിനും തുണയാകുകയായിരുന്നു.

പ്ലീസ് ഇന്ത്യ പ്രവർത്തകരുടെയും സൗദി വക്കിൽ അബ്ദുല്ല മിസ്ഫർ ദോസരിയുടെയും മറ്റും തീവ്രപരിശ്രമം കൊണ്ട് കേസ് തർഹീൽ കൂടിയാലോചനാ സമിതി പരിഗണിക്കുകയും ഒടുവിൽ പ്രശ്നം പരിഹരിക്കപ്പെട്ട് രമ്യയും കുട്ടികളും പിഴയടക്കാതെത്തന്നെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്