Sunday, September 22, 2024
HealthTop Stories

തണുപ്പ് കാലത്ത് ആളുകൾ വെള്ളം കുടിക്കുന്നതിൽ വീഴ്ച വരുത്തുന്നത് കൊണ്ടുള്ള പ്രത്യാഘാതത്തെക്കുറിച്ചും ഒന്നര മിനുട്ട് നിയമത്തിൻ്റെ സത്യാവസ്ഥയും വെളിപ്പെടുത്തി സൗദി ആരോഗ്യ വിദഗ്ധൻ

തണുപ്പ് കാലത്ത് ആളുകൾ വെള്ളം കുടിക്കുന്നതിൽ വീഴ്ച് വരുത്തുന്നത് കൊണ്ടും അർദ്ധ രാത്രി ഉണർന്നാൽ ഒന്നര മിനുട്ട് കഴിഞ്ഞേ വിരിപ്പിൽ നിന്നെഴുന്നേൽക്കാവൂ എന്ന നിയമത്തെക്കുറിച്ചും പ്രശസ്ത സൗദി ആരോഗ്യ വിദഗ്ധൻ ഡോ:ഖാലിദ് അൽ നിമർ വിശദീകരണം നൽകി.

ശൈത്യ കാലത്ത് ദ്രാവകങ്ങൾ കുടിക്കുന്നത് ഒഴിവാക്കുന്നത് വലിയ അബദ്ധമാകും. തണുപ്പ് അവസ്ഥ ഇടക്കിടെ മൂത്രമൊഴിക്കുന്നതിനു കാരണമാകും. അത് സ്വാഭാവികമായും ശരീരത്തിൻ്റെ നിർജ്ജലീകരണത്തിനിടയാക്കും. അത് കൊണ്ട് തന്നെ ദ്രാവകങ്ങൾ ശൈത്യകാലത്ത് അത്യന്താപേക്ഷിതമാണ്.

അർദ്ധ രാത്രി ഉറക്കുമുണർന്നാൽ ഒന്നര മിനുട്ട് കഴിഞ്ഞേ വിരിപ്പിൽ നിന്നെഴുനേൽക്കാവൂ എന്ന നിയമത്തെക്കുറിച്ചും ഡോ:ഖാലിദ് വിശദീകരിച്ചു.

അത്തരത്തിൽ ഉറക്കമുണർന്നാൽ ഒന്നര മിനുട്ട് കാത്തിരുന്നതിനു ശേഷമേ വിരിപ്പിൽ നിന്നെഴുന്നേൽക്കാവൂ എന്നും അല്ലെങ്കിൽ അത് സ്‌ട്രോക്കിനു കാരണമാകുമെന്നുമാണു പ്രചരിക്കുന്നത്. എന്നാൽ ആ ധാരണ തെറ്റാണ് എന്നാണ് ഡോ:ഖാലിദ് വ്യക്തമാക്കിയത്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്