സൗദിയിൽ ഇനിയും ശൈത്യ തരംഗം വരാനിരിക്കുന്നു
ജിദ്ദ: ശൈത്യ കാലം പൂർണ്ണമായും അവസാനിക്കാൻ ഇനിയും രണ്ട് മാസം കാത്തിരിക്കണമെന്ന് സൗദി കാലാവസ്ഥാ വിഭാഗം വാക്താവ് ഹുസൈൻ ഖഹ്താനി അറിയിച്ചു.
അടുത്ത ആഴ്ചയിൽ സൗദിയുടെ ഒട്ടുമിക്ക പ്രവിശ്യകളിലും ശൈത്യ തരംഗം അനുഭവപ്പെടുമെന്നും ഖഹ്താനി സൂചിപ്പിച്ചു.
രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും കുറഞ്ഞ താപ നിലയും തീര പ്രദേശങ്ങളിൽ മിതമായ താപ നിലയും അനുഭവപ്പെടും.
ഉച്ച സമയത്ത് താപ നില താരതമ്യേന കൂടുമെങ്കിലും ശൈത്യ കാലത്തെ സാധാരണ താപ നില തന്നെ തുടർന്നേക്കും.ഈ ദിനങ്ങളിൽ നോർത്തേൺ ബോഡർ പോലുള്ള ഏരിയകളിൽ മൈനസ് ഡ്രിഗ്രി വരെ അനുഭവപ്പെടുന്നുണ്ടെന്നും ഖഹ്താനി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa