കെട്ടിടം പൊളിക്കാൻ ജെ സി ബി; കടയിലുള്ളതുമെടുത്ത് പരക്കം പാഞ്ഞ് പ്രവാസികൾ: ജിദ്ദയിൽ നിന്നുള്ള കാഴ്ച:VIDEO
ജിദ്ദ: നഗര വികസനത്തിൻ്റെയും അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നതിൻ്റെയും ഭാഗമായി ജിദ്ദയിലെ പല ഭാഗങ്ങളിലും കെട്ടിടങ്ങൾ പൊളിക്കൽ തുടരുന്നു.
നിരവധി കെട്ടിടങ്ങളിൽ ഒഴിപ്പിക്കൽ സൂചന രേഖപ്പെടുത്തിയിട്ടുണ്ട് . മലയാളികൾ നടത്തുന്ന പോളി ക്ളിനിക്കുകൾ തുടങ്ങി നിരവധി കെട്ടിടങ്ങൾ പൊളിക്കലിൽ ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം ഷറഫിയയിൽ സംസം ബൂഫിയയുടെ ഭാഗത്ത് പൊളിക്കാൻ ജെസിബി എത്തിയപ്പോൾ പ്രവാസികൾ കടയിലുള്ള സാധനങ്ങളുമായി പരക്കം പായുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നേരത്തെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പ് നൽകിയ സമയത്ത് തന്നെ സാധനങ്ങൾ മാറ്റാനുള്ള സാവകാശം നൽകിയിരുന്നെങ്കിലും അത് ഗൗനിക്കാതിരുന്നതാണു പെട്ടെന്ന് ജെ സി ബി വന്നപ്പോൾ പരക്കം പായുന്നതിലേക്ക് നയിച്ചത് എന്നാണു മനസ്സിലാക്കാൻ സാധിച്ചത്.
പല ഭാഗങ്ങളിലും നിരവധി മലയാളികൾ കെട്ടിടങ്ങൾ പൊളിച്ചത് കാരണം വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കി പുതിയ മേഖല തിരയേണ്ട അവസ്ഥയിലാണുള്ളത്.
പലരും പുതിയ താമസ സൗകര്യങ്ങളും തിരഞ്ഞ് കൊണ്ടിരിക്കുന്നു. ഏതായാലും എല്ലാം പൊളിച്ചടുക്കി പുതിയൊരു ജിദ്ദ വരുമെന്ന പ്രതീക്ഷയിലാണിപ്പോൾ പ്രവാസികളുള്ളത്.
കെട്ടിടം പൊളിക്കാൻ ജെസിബിയെത്തിയപ്പോൾ പ്രവാസികൾ കടയിലുള്ള സാധനങ്ങളുമെടുത്ത് ഓടുന്ന രംഗം കാണാം.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa