Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ ഫാക്ടറികളിൽ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് ഒഴിവാക്കും; പകരം ഡിജിറ്റൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ കൊണ്ട് വരും

റിയാദ്: രാജ്യത്തെ വ്യവസായിക മേഖലയിൽ വരുത്താൻ പോകുന്ന സുപ്രധാന മാറ്റങ്ങളെക്കുറിച്ച് ഡെപ്യട്ടി മിനിറ്റർ ഓഫ് ഇൻഡസ്ട്രി ആൻ്റ് മിനറൽ റിസോഴ്സസ് ഉസാമ ബിൻ അബ്ദുൽ അസീസ് വ്യക്തമാക്കി.

4000 ഫാക്ടറികളിൽ വിദേശ തൊഴീലാളികളെ വലിയ തോതിൽ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കി പകരം ഡിജിറ്റൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ നടപ്പാക്കും.

അതോടൊപ്പം സ്വദേശികൾക്ക് ക്വാളിറ്റിയുള്ള തൊഴിലവസരങ്ങൾ തുറക്കുന്നതിനുള്ള പദ്ധതിയും മന്ത്രാലയം ലക്ഷ്യമിടുന്നു.

നാലാം വ്യവസായിക വിപളവ ടെക്നിക്കുകൾ ഉപയോഗിച്ച് ഫാക്ടറികളിൽ പ്രൊഡക്റ്റിവിറ്റി കൂട്ടുന്നതിനുള്ള നാഷണൽ പ്രൊഡക്റ്റിവിറ്റി പ്രോഗ്രാം ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു.

പ്രവർത്തന മികവ് രീതികൾ ഉപയോഗിച്ചും നൂതന നിർമ്മാണ പരിഹാര മാർഗങ്ങൾ സ്വീകരിച്ചും ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി പുതിയ ഫാക്ടറികൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

റിയാദ് ചേംബർ നടത്തിയ അഞ്ചാമത് ഇൻഡസ്ട്രിയലിസ്റ്റ് കൗൺസിലിൽ നടത്തിയ പ്രഭാഷണത്തിലായിരുന്നു ഉസാമ ബിൻ അബ്ദുൽ അസീസ് കാര്യങ്ങൾ വിശദീകരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്