എസി തുളകൾ തിരഞ്ഞ് പ്രവാസികൾ; സഹായമായി വാട്സാപ് ഗ്രൂപുകൾ
ജിദ്ദ: ജിദ്ദയിലെ കെട്ടിടങ്ങൾ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കൽ പുരോഗാമിക്കുന്നതോടെ താമസ സ്ഥലം നഷ്ടപ്പെട്ടത് ആയിരക്കണക്കിനു പ്രവാസികൾക്കാണ്.
ഷറഫിയ, ബഗ്ദാദിയ, ബാബ് മക്ക, കന്ദറ, ഗുലൈൽ തുടങ്ങി നിരവധി ഏരിയകളിൽ നിന്നുള്ള ആയിരക്കണക്കിനു പ്രവാസികൾ പൊളിക്കാൻ സാധ്യതയില്ലാത്ത ഏരിയകളിൽ റൂം അന്വേഷണത്തിലാണുള്ളത്.
കാലിയായ റൂമുകളുടെ അടയാളമായി പരിഗണിക്കപ്പെടുന്ന ചുമരിൽ എ സി വെക്കാനുള്ള കാലിയായ തുളകൾ നോക്കിയാണു പ്രവാസികൾ റൂമുകൾ അന്വേഷിക്കുന്നത്.
ഇത്തരത്തിൽ റൂമുകൾ കണ്ടെത്തിയാൽ ഉടൻ ഹാരിസുമാരെ കണ്ടെത്തി റൂം റെൻ്റും മറ്റും ചോദിച്ച് താമസം ഉറപ്പിക്കാനുള്ള ശ്രമമാകും.
പല ഹാരിസുമാർക്കും ഇപ്പോൾ നല്ല കൊയ്ത്താണെന്ന് പല പ്രവാസി സുഹൃത്തുക്കളും പറയുന്നു. നല്ലൊരു തുക കൈമടക്ക് കൊടുത്താൽ ഹാരിസുമാർ റൂം പെട്ടെന്ന് ശരിയാക്കാൻ സഹായിക്കുന്നുണ്ടെന്ന് അനുഭവസ്ഥർ.
അതേ സമയം പൊളിക്കുന്ന കെട്ടിടത്തിൽ നിന്ന് മാറി പുതിയ കെട്ടിടത്തിലേക്ക് താമസമായയുടൻ പുതിയ കെട്ടിടവും പൊളിക്കാൻ മാർക്ക് ചെയ്യപ്പെട്ടത് മൂലം നിരാശരായ നിരവധി പേരുമുണ്ട്.
ഇത്തരത്തിൽ റൂമുകൾ തിരയുന്നവർക്ക് വലിയ ആശ്വാസമായിക്കൊണ്ട് വാട്സാപ് ഗ്രൂപുകളും സജീവമായിക്കഴിഞ്ഞു.
ഏതെങ്കിലും ഏരിയയിൽ റൂമുകൾ ഒഴിവുണ്ടെങ്കിൽ ഗ്രൂപിൽ ഇടുകയും അതിൽ തന്നെയുള്ള ആവശ്യക്കാർ അത് പോയി അന്വേഷിക്കുകയും ചെയ്യുകയാണു രീതി.
പലരും ഓഫീസിൽ നിന്നെല്ലാം അവധിയെടുത്ത് വരെ റൂമുകൾ അന്വേഷിക്കുന്ന തിരക്കിലാണെന്ന് അറേബ്യൻ മലയാളിയെ അറിയിച്ചിരുന്നു.
ഫാമിലി ലെവി മൂലവും മറ്റും കുടുംബങ്ങളെ കൂട്ടത്തോടെ നാട്ടിലേക്ക് പറഞ്ഞയച്ചത് മൂലം ജിദ്ദയിലെ നിരവധി ഏരിയകളിലായിരുന്നു റൂമുകൾ കാലിയായിക്കിടന്നിരുന്നത്.
എന്നാൽ ഇപ്പോൾ പല ഏരിയകളിലും അത്തരത്തിൽ കാലിയായിരുന്ന ഫ്ളാറ്റുകൾ പൊളിക്കപ്പെടുന്ന ഏരിയകളിൽ നിന്ന് വരുന്നവരെക്കൊണ്ട് വീണ്ടും നിറയാൻ തുടങ്ങിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa