ജിദ്ദയിൽ ഇനിയും പൊളിക്കാനിരിക്കുന്നത് 40,000 ത്തോളം കെട്ടിടങ്ങൾ; പ്രവാസികൾ ശ്രദ്ധിക്കേണ്ടത്
ജിദ്ദ: നിലവിൽ നഗരത്തിലെ 13 സ്ട്രീറ്റുകളിലെ പതിനൊന്നായിരം കെട്ടിടങ്ങൾ പൊളിച്ച് കഴിഞ്ഞതായും ഇനിയും 120 ലധികം സ്ട്രീറ്റുകളിലെ 40,000 ത്തോളം കെട്ടിടങ്ങൾ പൊളിക്കാനിരിക്കുന്നതായും സൗദി മാധ്യമങ്ങൾ സൂചന നൽകുന്നു.
അതേ സമയം പുതിയ താമസ സ്ഥലങ്ങൾ തേടുന്ന പ്രവാസികൾ ഈ സാഹചര്യത്തിൽ പ്രത്യേകം ചിക കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വലിയ നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
പല പുതിയ സ്ഥലങ്ങളും പൊളിക്കാനായി മാർക്ക് ചെയ്ത് കൊണ്ടിരിക്കുന്നതായി അറബ് മീഡിയകളിൽ നിന്ന് അറിയാൻ സാധിക്കുന്നുണ്ട്. ഈ സമയം പുതുതായി താമസ സ്ഥലം തേടുന്ന പ്രവാസികൾ എത്തിപ്പെടുന്നതും പൊളിക്കാനായ കെട്ടിടങ്ങളിലേക്കാണെങ്കിൽ അത് വലിയ നഷ്ടം വരുത്തി വെക്കും.
അത് കൊണ്ട് തന്നെ നേരത്തെ പൊളിച്ചത് പോലുള്ള വളരെ പഴയ കെട്ടിടങ്ങൾ ധാരാളം നില നിൽക്കുന്നതും അനധികൃത താമസക്കാർ ധാരാളമായി താമസിക്കുന്നതുമായ ഏരിയകളിൽ ഒരു സാഹചര്യത്തിലും റൂമുകൾ എടുക്കരുത്.
കാരണം നഗര സൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി അത്തരം ഏരിയകളിലെ കെട്ടിടങ്ങൾ പൊളിച്ച് മാറ്റാനുള്ള സാധ്യത കൂടുതലാണ്.
അഥവാ ഇനി അത്തരം സ്ഥലങ്ങളിൽ താമസിക്കുകയാണെങ്കിൽ തന്നെ അധികം പണം റൂമുകളിൽ ചെലവഴിക്കാതിരിക്കുകയും അഡ്വാൻസ് വാടക ഒരു മാസത്തിലധികം കൊടുക്കാതിരിക്കുന്നതുമാകും ബുദ്ധി.
പല കെട്ടിടമുടമകളും 3 മാസവും നാല് മാസവുമെല്ലാം വാടക അഡ്വാൻസ് വാങ്ങുന്നുണ്ടെന്നത് പ്രവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നത് വിസ്മരിക്കുന്നില്ല.
ജിദ്ദയിൽ പൊളിച്ച് മാറ്റപ്പെടുന്ന കെട്ടിടങ്ങളെക്കുറിച്ചുള്ള ഏകദേശ വിവരണം താഴെ കൊടുത്ത മാപ്പ് ലിങ്കിൽ നിന്ന് കാണാൻ സാധിക്കും. അനൗദ്യോഗികമായതിനാൽ ഒരു പക്ഷെ പല ഏരിയകളും വിട്ട് പോയിരിക്കാം.
മാപ്പിലെ കളർ കോഡ് അനുസരിച്ച് പൊളിച്ച് മാറ്റൽ നടപടികൾ പൂർത്തിയാകുന്നത് ഇപ്രകാരമായിരിക്കും. ചുവപ്പ്:ആദ്യ ഘട്ടം, ഓറഞ്ച്:രണ്ടാം ഘട്ടം, മഞ്ഞ:മൂന്നാം ഘട്ടം, നീല:നാലാം ഘട്ടം, പച്ച:വികസനം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം. https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa