സൗദി പ്രവാസികളുടെ ഇഖാമ, റി എൻട്രി കാലാവധികൾ ഒരു ദിവസത്തേക്ക് പുതുക്കി
നാട്ടിൽ കുടുങ്ങിയ സൗദി പ്രവാസികളുടെ ഇഖാമ, റിഎൻട്രി കാലാവധികൾ ഇന്ന് ഒരു ദിവസത്തേക്ക് മാത്രം പുതുക്കി.
ഇന്ന് മൊബൈലിലേക്ക് മെസേജ് വന്നപ്പോൾ ചെക്ക് ചെയ്തപ്പോഴാണു ഇഖാമയും റി എൻട്രിയും പുതുക്കിയ വിവരം അറിയുന്നതെന്നും എന്നാൽ ഇന്ന് പുതുക്കിയത് ഇന്ന് തന്നെ അവസാനിക്കുന്നതിനാൽ അത് ഫലം ചെയ്തില്ലെന്നും പ്രവാസി സുഹൃത്തുക്കൾ ‘അറേബ്യൻ മലയാളി’യെ അറിയിച്ചു.
ഇക്കഴിഞ്ഞ നവംബർ 30 നു ഇഖാമയും റി എൻട്രിയും എക്സ്പയർ ആയവരുടേതായിരുന്നു ഇന്ന് (ജനുവരി 31) ഒരു ദിവസത്തേക്ക് മാത്രം പുതുക്കിയത്. പുതുക്കിയ കാലാവധി ഇന്ന് – ജനുവരി 31 നു അർദ്ധ രാത്രി തന്നെ അവസാനിക്കുകയും ചെയ്യും
നവംബറിൽ ജവാസാത്ത് അറിയിച്ചത് പ്രകാരമുള്ള ജനുവരി 31 വരെയുള്ള ഓട്ടോമാറ്റിക് പുതുക്കലിൻ്റെ ഭാഗമായാണു ഇന്നത്തെ പുതുക്കൽ സംഭവിച്ചിട്ടുള്ളത്.
എങ്കിലും ഇപ്പോൾ ഒരു ദിവസത്തേക്ക് പുതുക്കിയത് കൊണ്ട് മാർച്ച് 31 വരെയുള്ള പുതുക്കലിൽ തങ്ങൾ ഉൾപ്പെടും എന്ന പ്രതീക്ഷയിലാണിപ്പോൾ പ്രവാസികൾ.
ഇഖാമ, റി എൻട്രി,വിസിറ്റ് വിസകൾ മാർച്ച് 31 വരെ ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന് ജവാസാത്ത് കഴിഞ്ഞയാഴ്ച വീണ്ടും അറിയിച്ചിട്ടുണ്ട്.
അതേ സമയം നിലവിൽ യു എ ഇയിലും മറ്റും ഇഖാമയും റി എൻട്രിയും പുതുക്കുന്നത് കാത്തിരിക്കുന്ന , 14 ദിവസം താമസം പൂർത്തിയാക്കിയ ആരെങ്കിലും ഉണ്ടെങ്കിൽ ഇന്ന് അർദ്ധ രാത്രിക്ക് മുംബ് ഒരു പക്ഷേ അവസരം വിനിയോഗിക്കാൻ സാധിച്ചേക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa