ജിദ്ദയിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് തൊഴിൽ നൽകുമെന്ന് മന്ത്രാലയം; സൗജന്യ പാർപ്പിടം ഒരുക്കുമെന്ന് മക്ക ഗവർണ്ണറേറ്റ്
ജിദ്ദ: നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കിടപ്പാടം നഷ്ടപ്പെട്ട പൗരന്മാർക്ക് തൊഴിൽ നൽകുമെന്ന് മന്ത്രാലയം.
സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സോഷ്യൽ ഇൻഷൂറൻസിൽ രെജിസ്റ്റർ ചെയ്ത കിടപ്പാടം നഷ്ടപ്പെട്ടവരെ മന്ത്രാലയം നേരിട്ട് ബന്ധപ്പെടുകയാണു ചെയ്യുക.
അതേ സമയം കെട്ടിടങ്ങൾ പൊളിക്കുന്നതിനാൽ കിടപ്പാടം നഷ്ടപ്പെട്ട സ്വദേശികൾക്ക് സൗജന്യ താമസ സൗകര്യം ഒരുക്കുമെന്ന് മക്ക ഗവർണ്ണറേറ്റ് അറിയിച്ചിട്ടുണ്ട്.
ഇ വർഷം അവസാനത്തോടെത്തന്നെ 4781 വീടുകൾ ഒരുക്കുകയും 68,000 സർവീസുകൾ കിടപ്പാടം നഷ്ടപ്പെട്ടവർക്കായി സജ്ജീകരിക്കുകയും ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa