Wednesday, September 25, 2024
Saudi ArabiaTop Stories

തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് നില നിർത്താൻ ഇന്ന് മുതൽ ബൂസ്റ്റർ ഡോസ് നിർബന്ധമാകുന്നതിനുള്ള രണ്ട് നിബന്ധനകൾ ഇവയാണ്‌

ഇന്ന് – ഫെബ്രുവരി 1- മുതൽ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് നില നിർത്തുന്നതിനായി ബൂസ്റ്റർ ഡോസ് നിർബന്ധമാകുന്നതിനു രണ്ട് നിബന്ധനകളാണുള്ളത്.

1.ബൂസ്റ്റർ ഡോസ് നിർബന്ധമാകുന്നത് 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മാത്രമായിരിക്കും.

2. സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിച്ച് 8 മാസം പൂർത്തിയായവർക്ക് മാത്രമേ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ ഇമ്യൂൺ സ്റ്റാറ്റ്സ് നഷ്ടപ്പെടുകയുള്ളൂ.

ചുരുക്കത്തിൽ സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം കഴിയാത്തവർക്ക് ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടില്ല എന്നർഥം

ഇമ്യൂൺ സ്റ്റാറ്റസ് നില നിർത്തിയില്ലെങ്കിൽ വാണിജ്യ, കായിക, സാംസ്കാരിക, പൊതു ഗതാഗത പൊതുമേഖലകളിൽ പ്രവേശനം നിഷേധിക്കപ്പെടുമെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉംറ അനുമതിക്കും ഇമ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്.

സെക്കൻഡ് ഡോസ് സ്വീകരിച്ച് 3 മാസം കഴിയുന്നതോടെ ബൂസ്റ്റർ ഡോസിനുള്ള അപോയിന്റ്മെന്റ് ലഭിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്