സൗദിയിൽ ഇന്ന് രണ്ട് വിദേശികളുടെയും ഒരു സ്വദേശിയുടെയും വധ ശിക്ഷ നടപ്പാക്കി
ജിദ്ദ: ജിദ്ദയിലും അൽ ഖർജിലുമായി ഇന്ന് മൂന്ന് വധ ശിക്ഷകൾ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒരു കേസിൽ, ഐദാൻ ബിൻ മുഹമ്മദ് അസഹ്രാനി എന്ന സൗദി പൗരനെ വധിച്ചതിനു ഫലസ്തീൻ പൗരൻ ഹൈതം സുബ് ഹിനെയാണു വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഇരുംബ് ചെയിൻ കൊണ്ട് ചുറ്റിയ മുഷ്ടി കൊണ്ട് ഇരയുടെ മുഖത്തിടിക്കുകയും കാറിൻ്റെ ജാക്കി ലിവർ ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തത് കൊല്ലപ്പെടാൻ കാരണമാകുകയായിരുന്നു.
ഇരയുടെ അനന്തരാവകാശികൾ പ്രായപൂർത്തിയാകാത്തതിനാൽ ശിക്ഷ നടപ്പിലാക്കുന്നത് ഇത് വരെ നീട്ടി വെച്ചതായിരുന്നു. ഇപ്പോൾ അനന്തരാവകാശികൾക്ക് പ്രായപൂർത്തിയാകുകയും അവർ വധ ശിക്ഷക്ക് സമ്മതം നൽകുകയും ചെയ്തതോടെ പ്രതിയെ ഇന്ന് ജിദ്ദയിൽ വധ ശിക്ഷക്ക് വിധേയനാക്കി.
മറ്റൊരു കേസിൽ സൗദി പൗരനായ അബ്ദുല്ല ബിൻ മുഹമ്മദ് അലി ഖാനെ ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ഈജിപ്ഷ്യൻ പൗരനായ ഇബ്രാഹീം സയ്യിദ് ഇബ്രാഹീമിനെ ജിദ്ദയിൽ വധ ശിക്ഷക്ക് വിധേയനാക്കി.
മൂന്നാമത്തെ കേസിൽ മിസ് ഫർ ബിൻ സഅദ് അദോസരി എന്ന സൗദി പൗരനെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയതിനു ശബീബ് ബിൻ ത്വൻ ഹൂൻ എന്ന സൗദി പൗരനെ റിയാദിലെ അൽ ഖർജിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa