Sunday, April 20, 2025
Saudi ArabiaTop Stories

സൗദി ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഇന്ന് നടത്തിയ സുപ്രധാന വാർത്താ സമ്മേളനത്തിൻ്റെ വിശദാംശങ്ങൾ അറിയാം

കൊറോണയുമായും പ്രതിരോധ സംവിധാനങ്ങളുമായും ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും നിർദ്ദേശങ്ങളും സൗദി ആഭ്യന്തര മന്ത്രാാലയവും ആരോഗ്യ മന്ത്രാലയവും വാർത്താ സമ്മേളനത്തിലൂടെ അപ്ഡേറ്റ് ചെയ്തു.

കൊറോണ ഇത് വരെ അവസാനിച്ചിട്ടില്ലെന്നും അതിനെ ചെറുക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയ സുരക്ഷാ വിഭാഗം വാക്താവ് കേണൽ ത്വലാൽ അൽ ശൽഹൂബ് പറഞ്ഞു.

രാജ്യത്തേക്ക് വരുന്ന സ്വദേശികളടക്കമുള്ള മുഴുവൻ യാത്രക്കാരും വാക്സിനെടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും പിസിആർ ടെസ്റ്റ് റിസൽട്ടോ ആൻ്റിജൻ ടെസ്റ്റ് റിസൽട്ടോ ഹാജരാക്കണമെന്നും ശൽഹൂബ് ഓർമ്മിപ്പിച്ചു.

തവക്കൽനായിൽ വാക്സിനേറ്റഡ് എന്നത് കാണിക്കൽ വാണിജ്യ, സാംബത്തിക, സ്പോർട്സ് മേഖലകളിലും മറ്റു സ്ഥാപനങ്ങളിലും പൊതു ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നതിലും വിമാന യാത്രക്കും നിബന്ധനയാണെന്നും വാക്താവ് കൂട്ടിച്ചേർത്തു.

ഉയർന്ന ഗ്രാഫിലേക്ക് പോയ ശേഷം രാജ്യത്തെ അണുബാധാ നിരക്ക് കുറയാൻ തുടങ്ങിയതായി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.

യഥാർത്ഥ വിവരങ്ങൾക്ക് ഒഫീഷ്യൽ ചാനലുകളെയോ എക്സ്പേർട്ടുകളെയോ മാത്രം ആശ്രയിക്കണമെന്നും വാക്താവ് ആഹ്വാനം ചെയ്തു.

സൗദിയിൽ പുതുതായി 3260 പേർക്ക് കൂടി കൊറോന സ്ഥിരീകരിച്ചപ്പോൾ 3878 പേർ കൂടി സുഖം പ്രാപിച്ചു. 33,246 ആക്റ്റീവ് കേസുകളാണുള്ളത്. 1087 പേർ ഗുരുതരാവസ്ഥയിലുണ്ട്. ഒരു കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്