Saturday, April 19, 2025
Saudi ArabiaTop Stories

സൗദിയിൽ നിന്ന് മലയാളി പത്ത് കോടി തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി

ഒരു പ്രൈവറ്റ് സ്കൂളിലെ മലയാളി അദ്ധ്യാപകൻ റിയാദിൽ നിന്ന് പത്ത് കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി.

കോഴിക്കോട് പുവാട്ട് പറംബ് കൊള്ളോളത്ത് തിരുത്തിപ്പള്ളി മൊയ്തീൻ്റെ മകൻ അൽതാഫിനെതിരെയാണു പരാതി ഉയർന്നിട്ടുള്ളത്.

ബിസിനസിൽ പാർട്ണർഷിപ്പ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് എൺപതോളം പേരിൽ നിന്ന് അൽതാഫ് പണം പിരിച്ച് മുങ്ങിയതായാണു സുഹൃത്തുക്കളും സഹപ്രവർത്തകരും ആരോപിക്കുന്നത്.

സ്കൂളിൽ നിന്ന് ഒരാഴ്ചത്തെ അവധിയെടുത്ത് ഭാര്യയെയും കുട്ടികളുമായി നാട്ടിലേക്ക് മുങ്ങിയ ഇയാൾ കോഴിക്കോട്ടെ വീട്ടിൽ ഇത് വരെ എത്തിയിട്ടില്ല എന്നാണു അറിയാൻ സാധിക്കുന്നത്. മുംബൈയിൽ ഉണ്ടാകാനാണു സാധ്യതയെന്നാണു തട്ടിപ്പിന്നിരയായവർ പറയുന്നു.

ദുബൈയിൽ നിന്ന് സൗദിയിലേക്ക് ചോക്ളേറ്റ് ഇമ്പോർട്ട് ചെയ്യുന്ന ബിസിനസെന്ന് പറഞ്ഞും ചിട്ടിയെന്ന് പറഞ്ഞുമെല്ലാമായിരുന്നു ഇയാൾ പണം തട്ടിയത്.

വൻ തുകകൾ നിക്ഷേപം സ്വീകരിക്കുന്നതിനിടയിൽ നാമ മാത്രമായ തുകകൾ പല സമയങ്ങളിലായി ലാഭ വിഹിതമെന്ന പേരിൽ ഇയാൾ നൽകിയിരുന്നു.

സർവീസ് മണിയായി ലഭിച്ച തുക നൽകിയവരും ലോണെടുത്ത് വരെ തുക നൽകിയവരും ഇയാളുടെ തട്ടിപ്പിന്നിരയായവരിൽ പെടുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി നോർക്കക്ക് ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ട്. ഡിജിപിക്കും പരാതി നൽകിയിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ തട്ടിപ്പിന്നിരയായവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്