സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകാനായി വിമാനം കയറുന്നതിനിടെ പ്രവാസി മരിച്ചു
നാട്ടിലേക്ക് പോകാനായി ദമാം എയർപോർട്ടിലെത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു.
തൃശൂർ മുക്കാട്ടുകര നെറ്റിശ്ശേരി നെല്ലിപ്പറമ്പിൽ ഗിരീഷ് (57) ആണ് ശനിയാഴ്ച മരിച്ചത്.
ദമാമിൽ നിന്ന് കൊച്ചിയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ കയറാനായി ബോഡിങ് കഴിഞ്ഞ് വിമാനത്തിന്റെ കവാടത്തിലേക്ക് നടക്കുന്നതിനിടെ ഗിരീഷ് കുഴഞ്ഞു വീഴുകയായിരുന്നു.
സംഭവം നടന്നയുടൻ ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഒരു സ്വകാര്യ കമ്പനിയിൽ ബിസിനസ് ഡവലപ്മന്റ് ഓഫിസറായി ജോലി ചെയ്തുവരികയായിരുന്നു ഗിരീഷ്.
സതിയാണ് ഭാര്യ. വിദ്യാർഥികളായ രണ്ട് കുട്ടികളുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa