സൗദിയിൽ കൊറോണ പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിച്ച 25,000 ത്തോളം പേർക്ക് പിഴ ചുമത്തി; ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർ 91 ലക്ഷം കവിഞ്ഞു
റിയാദ്: കൊറോണ പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിച്ചതിനു രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 24,319 പേർക്ക് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.
ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയത് റിയാദ് പ്രവിശ്യയിലും ഏറ്റവും കുറവ് രേഖപ്പെടുത്തിയത് നജ്രാനിലുമായിരുന്നു.
അതേ സമയം രാജ്യത്ത് പുതുതായി 3747 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 4083 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 32,907 ആക്റ്റീവ് കേസുകളാണുള്ളത്. ഇതിൽ 1090 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നുണ്ട്. 3 കൊറോണ മരണമാണു പുതുതായി റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ഇത് വരെയായി 91,80,790 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ ഡാറ്റ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa