പുറത്ത് നെഗറ്റീവ്; എയർപോർട്ടിലെത്തിയാൽ പോസിറ്റീവ്; വീണ്ടും പുറത്തെത്തിയാൽ നെഗറ്റീവ്: പ്രവാസികളുടെ ദുരിത കഥകൾ തുടരുന്നു
കൊച്ചി: എയർപോർട്ടിലെത്തിയ ശേഷം റാപിഡ് പിസിആർ ടെസ്റ്റിൽ പോസിറ്റീവ് റിസൽട്ട് കാണിക്കുന്നത് മൂലം യാത്ര മുടങ്ങുന്ന പ്രവാസികളുടെ എണ്ണം വർദ്ധിക്കുന്നു.
റാപിഡ് പിസിആർ ടെസ്റ്റിൽ പോസിറ്റീവ് ആയി യാത്ര മുടങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനായി എയർപോർട്ടിനു പുറത്ത് നിന്നുള്ള ലാബുകളിൽ നിന്ന് പരിശോധിച്ച് നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയവർക്കും എയർപോർട്ടിലെത്തിയാൽ പോസിറ്റീവ് ആകുന്നു എന്നതാണു അവസ്ഥ.
ഇത്തരത്തിൽ ആദ്യം പുറത്ത് നിന്ന് നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തി എയർപോർട്ടിലെത്തിയപ്പോൾ പോസിറ്റീവ് ആകുകയും വീണ്ടും പുറത്തിറങ്ങി ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് ആണെന്ന് റിസൽട്ട് ലഭിക്കുകയും ചെയ്ത അനുഭവം വരെ യു എ ഇ യാത്രക്കാർക്ക് ഉണ്ടായിട്ടുണ്ട്.
എയർപോർട്ടുകളിൽ റാപിഡ് പിസിആർ ടെസ്റ്റിൽ വലിയ പിഴവുകൾ തന്നെയുണ്ടെന്നാണു ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നതെന്ന് പ്രവാസികൾ ആരോപിക്കുന്നു.
എയർപോർട്ടിലെ റാപിഡ് ടെസ്റ്റിനു പുറത്തെ ലാബുകളിലുള്ളതിനേക്കാൾ നാലിരട്ടിയിലധികം തുക ഈടാക്കുന്നതും യാത്ര മുടങ്ങുന്നതോടെ ടിക്കറ്റ് ചെയ്ഞ്ചിംഗും മറ്റുമായി വരുന്ന മറ്റു നഷ്ടങ്ങളും പ്രവാസികൾക്ക് വലിയ തിരിച്ചടിയായി മാറുന്നുണ്ട്.
യു എ ഇയിലേക്ക് പോകുന്ന യാത്രക്കാർക്കാണു എയർപോർട്ടിലെ ഈ പിസിആർ ടെസ്റ്റ് പിഴവുകൾ മൂലം ദുരിതം നേരിടേണ്ടി വരുന്നത്.
അതേ സമയം എയർപോർട്ടുകളിലെ റാപിഡ് ടെസ്റ്റുകളുടെ ഫീസ് നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാരാണെന്ന് കേന്ദ്ര വ്യോമായാന മന്ത്രി ഇന്ന് എം പി അബ്ദുസമദ് സമദാനിയുടെ ചോദ്യത്തിനു മറുപടിയായി അറിയിച്ചിരുന്നു.
പുറത്തെ ലാബുകളിൽ 500 രൂപക്ക് ലഭിക്കുന്ന ടെസ്റ്റ് എയർപോർട്ടിൽ നിന്ന് നടക്കുംബോൾ നാലിരട്ടിയിലധികം തുക നൽകേണ്ട അവസ്ഥയിൽ നിന്ന് പ്രവാസികളെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa