കരിപ്പൂരിൽ നിന്ന് ചൊവ്വാഴ്ച മുതൽ ഫ്ളൈ നാസ് സർവീസ് ആരംഭിക്കും
കരിപ്പൂർ: ചൊവ്വാഴ്ച മുതൽ കരിപ്പുരിൽ നിന്ന് റിയാദ് സെക്ടറിലേക്കുള്ള ഫ്ളൈനാസിൻ്റെ സർവീസുകൾ പുനരാരംഭിക്കും.
നേരത്തെ ജനുവരി 11 മുതൽ സർവീസ് തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും സർക്കാരിൻ്റെ അനുമതി ലഭിക്കാൻ വൈകിയത് സർവീസ് ആരംഭിക്കുന്നത് നീളുന്നതിനും കാരണമാകുകയായിരുന്നു.
ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണു കരിപ്പൂർ റിയാദ് സർവീസുകൾ ഉണ്ടായിരിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൂടുതൽ വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നതോടെ വൈകാതെ എയർലൈൻ നിരക്കുകൾ കുറയുമെന്ന പ്രതീക്ഷയിലാണു പ്രവാസികളുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa