Saturday, April 5, 2025
Saudi ArabiaTop Stories

സൗദിയിലെ സ്വർണ്ണ ഖനികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് ധാതു വകുപ്പ് കാര്യ ഡെപ്യൂട്ടി മന്ത്രി

സൗദിയിലെ സ്വർണ്ണ ഖനികളെക്കുറിച്ചും ഉത്പാദനത്തെക്കുറിച്ചുമുള്ള വിവരങ്ങൾ സൗദി ധാതു വിഭവ വകുപ്പ് ഡെപ്യൂട്ടി മന്ത്രി എഞ്ചിനിയർ ഖാലിദ് അൽ മുദൈഫർ വ്യക്തമാക്കി.

രാജ്യത്ത് നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത് 6 സ്വർണ്ണ ഖനികളാണ്.

മദീനയിലെ മഹ്ദ് ദഹബ്, ഖസീമിലെ സുഖൈബറാത്ത്, റിയാദിലെ അമാർ, അൽഖുർമയിലെ ദുവൈഹി, ളലമിലെ അസൂഖ് എന്നിവിടങ്ങളിലായാണു പ്രവർത്തനത്തിലുള്ള ഖനികൾ സ്ഥിതി ചെയ്യുന്നത്.

ഇവക്ക് പുറമെ ഖനനം പൂർത്തിയായ അൽ ഹിജാർ ഖനിയും ഖനന പദ്ധതികൾ പുരോഗമിച്ച് കൊണ്ടിരിക്കുന്ന മറ്റു 6 ഖനികളുമുണ്ട്.

ഖനന മേഖലയുമായി ബന്ധപ്പെട്ട് സ്വദേശികൾക്ക് അര ലക്ഷം തൊഴിലവസരങ്ങളാണു ഓഫർ ചെയ്തിരിക്കുന്നത്.

2015 ൽ ഉള്ളതിനേക്കാൾ പത്തിരട്ടി സ്വർണ്ണ ഉത്പാദനമാണു ലക്ഷ്യമെന്നും മുദൈഫർ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്