തിരിച്ച് പോകുന്നില്ലെന്ന് പറഞ്ഞ പ്രവാസിയെ സമ്മർദ്ദത്തിലാക്കാൻ വിഷം കഴിച്ച ഭാര്യ മരിച്ചു
കോട്ടയം: അവധിക്ക് വന്ന ശേഷം തിരിച്ചു പോകുന്നില്ലെന്ന് പറഞ്ഞ ഭർത്താവിനെ പേടിപ്പിക്കാനായി വിഷം കഴിച്ച ഭാര്യ മരിച്ചു.
കല്ലറ സ്വദേശി അവിനാഷിന്റെ ഭാര്യ ശ്രീലക്ഷ്മി എന്ന അമ്മു(22)വാണു മരിച്ചത്.
ഒരു വർഷം മുംബായിരുന്നു ഇവരുടെ വിവാഹം. വിദേശത്ത് നിന്ന് അവധിയിലെത്തിയതായിരുന്നു അവിനാഷ്.
തിരികെ പ്രവാസ ജീവിതത്തിലേക്ക് മടങ്ങുന്നില്ലെന്ന തീരുമാനം അവിനാഷ് എടുത്തപ്പോൾ അവിനാഷിനെ പേടിപ്പിക്കാനായിട്ടാണു താൻ വിഷം കഴിച്ചതെന്ന് അമ്മു തന്നെ പോലീസിനു മൊഴി കൊടുത്തിട്ടുണ്ട്.
ജനുവരി 28 നു ആയിരുന്നു വിഷം കഴിച്ചത്. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് ഇന്നലെ മരണം സംഭവിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa