ബാബു രക്ഷപ്പെട്ടു;ആശ്വാസത്തിന്റെ നെടുവീർപ്പിട്ട് മലയാളി സമൂഹം:സൈന്യത്തിനു ബിഗ് സല്യൂട്ട്
മലംബുഴ: ട്രക്കിംഗിനിടെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ഒടുവിൽ സൈന്യം രക്ഷപ്പെടുത്തി.
ബാബുവിനെ രക്ഷപ്പെടുത്തിയ സൈന്യം ചെറാട് കുംബാച്ചി മലയുടെ മുകളിൽ എത്തിച്ചതോടെ മനുഷ്യ സ്നേഹികൾ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു.
ദൗത്യ സംഘം മലയിടുക്കിലേക്ക് ഇറങ്ങിയായിരുന്നു ഏകദേശം 45 മണിക്കൂറോളം കുടുങ്ങിക്കിടന്ന ബാബുവിനെ രക്ഷപ്പെടുത്തിയത്.
ബാബുവിന്റെ അടുക്കലേക്ക് എത്തിയ സൈനികൻ ഭക്ഷണവും വെള്ളവും നല്കിയ ശേഷം ബാബുവിനെ തന്റെ ശരീരത്തിൽ ചേർത്ത് കെട്ടുകയായിരുന്നു.
തുടർന്ന് രണ്ട് പേരെയും സൈന്യം റോപ് വഴി മുകളിലേക്ക് വലിച്ചുയർത്തി മലമുകളിൽ എത്തിച്ചു.
രക്ഷാ പ്രവർത്തനം നടത്തിയ സൈനികർക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa