Sunday, April 6, 2025
KeralaTop Stories

ഒടുവിൽ നാസർ തന്റെ പിതാവ് അബ്ദുല്ലയെ സഹായിച്ച സുഹൃത്തിനെ കണ്ടെത്തി; സന്തോഷത്തിനിടയിലും ലൂഷ്യസിന്റെ വിയോഗ വാർത്ത സങ്കടകരമായി

തന്റെ പിതാവ് അബ്ദുല്ലയുടെ മൂന്നര പതിറ്റാണ്ട് മുമ്പുള്ള കടം വീട്ടാനുള്ള മകൻ നാസറിന്റെ  അന്വേഷണത്തിന് അവസാനമായി.

അബ്ദുല്ലയെ ഗൾഫിൽ വെച്ച സഹായിച്ച ലൂയിസ് എന്ന പേരുള്ള ആളെ കണ്ടെത്തി അന്ന് നൽകിയ പണം തിരികെ നൽകാനായിരുന്നു നാസറിന്റെ അന്വേഷണം.

എന്നാൽ ലൂയിസ് അല്ല മറിച്ച് ലൂഷ്യസ് എന്നയാളാണ് അബ്ദുല്ലയെ സഹായിച്ചിരുനതെന്ന് വൈകിയാണ്‌ അറിയാൻ സാധിച്ചത്.

കൊല്ലം പറവൂർ സ്വദേശിയായ ലൂഷ്യസിന്റെ കുടുംബത്തെയും അനിയൻ ബേബിയെയും അവസാനം അന്വേഷണങ്ങൾക്കൊടുവിൽ കണ്ടെത്തുകയായിരുന്നു.

എന്നാൽ തന്റെ പിതാവിനെ സഹായിച്ച ലൂഷ്യസ് ഒന്നര വർഷം മുമ്പ് മരിച്ചുവെന്നറിഞ്ഞത് നാസറിനു വിഷമമുണ്ടാക്കിയെങ്കിലും കുടുംബത്തെ കണ്ടെത്താൻ സാധിച്ച ആശ്വാസത്തിലാണുള്ളത്.

മൂന്നര പതിറ്റാണ്ട് മുബത്തെ മൂല്യമല്ല ഇപ്പോൾ അന്ന് നല്കിയ പണത്തിനുള്ളത് എന്നതിനാൽ ഇന്നത്തെ മൂല്യമനുസരിച്ച് തുക മടക്കി നൽകാൻ നാസർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്

തന്നെ സഹായിച്ച ലൂയിസിനെ അബ്ദുല്ല അന്വേഷിച്ചതും മരിക്കും മുമ്പ് തന്നെ മകനെ ആ കടം വീട്ടാൻ ഏൽപ്പിച്ചതും നേരത്തെ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ലിങ്ക്: https://arabianmalayali.com/2022/02/02/37746/

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്