Friday, November 22, 2024
Saudi ArabiaTop Stories

രാജകുമാരന്റെ കാരുണ്യം; ഇന്ത്യക്കാരനു നാട്ടിൽ തുടർ ചികിത്സ

അസീർ പ്രവിശ്യ ഗവർണ്ണർ തുർക്കി ബിൻ തലാൽ രാജകുമാരന്റെ ഇടപെടൽ മൂലം വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യക്കാരനു നാട്ടിൽ തുടർ ചികിത്സക്കുള്ള അവസരമൊരുങ്ങുന്നു.

കൃഷിത്തൊഴിലിനായി സൗദിയിലെത്തിയ യു പി സ്വദേശി രാജേന്ദ്രകുമാർ ശ്യാമിനാണു രാജകുമാരന്റെ കാരുണ്യം തുണയായത്.

ഒരു ആശുപത്രി ഉദ്ഘാടനത്തിനു പോകുകയായിരുന്ന രാജകുമാരൻ ഊന്ന് വടിയുടെ സഹായത്തോടെ റോഡരികിലൂടെ നടക്കുന്ന രാജേന്ദ്രകുമാറിനെ കാണാനിടയാകുകയായിരുന്നു.

തുടർന്ന് വാഹനത്തിൽ നിന്നിറങ്ങി രാജേന്ദ്രകുമാറിന്റെ പ്രശ്നം രാജകുമാരൻ ചോദിച്ചറിഞ്ഞു. മൂന്ന് മാസം മുമ്പ് വാഹനാപകടത്തിൽ പരിക്ക് പറ്റിയതും മുറിവ് ഉണങ്ങാത്തതും രാജേന്ദ്രകുമാർ രാജകുമാരനോട് വിവരിച്ചു.

മനസ്സലിഞ്ഞ രാജകുമാരൻ കൂടെയുള്ള ഉദ്യോഗസ്ഥരോട് രാജേന്ദ്രകുമാറിന്റെയും കഫീലിന്റെയും വിവരങ്ങൾ ശേഖരിക്കാനും കഫീലുമായി ബന്ധപ്പെടാനും കഫിലിനോട് രാജേന്ദ്രകുമാറിനെയും കൂട്ടി ഉദ്ഘാടന സ്ഥലത്ത് എത്താൻ നിർദ്ദേശിക്കുകയും.ചെയ്തു.

ഉദ്ഘാടന സ്ഥലത്ത് എത്തിയ കഫീലിനോട് ഗവർണ്ണർ കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ശേഷം അസീർ മേഖലാ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി അഷ്‌റഫ് കുറ്റിച്ചലിനോട് കൂടുതൽ വിവരങ്ങൾ തേടാൻ ഗവർണ്ണർ ആവശ്യപ്പെടുകയും രാജേന്ദ്രകുമാറിന്റെ ദുരിതാവസ്ഥ അന്വേഷിച്ച് ബോധ്യപ്പെട്ട അഷ്‌റഫ് വിവരം ഗവർണറെ അറിയിക്കുകയും ചെയ്തു.

തുടർന്ന് രാജേന്ദ്രനെ തുടർ ചികിത്സക്കായി നാട്ടിലേക്ക് അയക്കാൻ ഗവർണ്ണർ നിർദ്ദേശിക്കുകയും അതിനുള്ള നടപടികൾ പൂർത്തിയാകുകയും ചെയ്ത് കൊണ്ടിരിക്കുകയാണ്.

ജീവകാരുണ്യ രംഗത്തും സാമൂഹിക ഇടപെടലുകളിലും ഏറെ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് അസീർ ഗവർണ്ണർ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്