Friday, May 17, 2024
BahrainOmanQatarSaudi ArabiaTop Stories

നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇനി മുതൽ പിസിആർ ടെസ്റ്റും ക്വാറൻ്റീനും വേണ്ട; ആനുകൂല്യം 4 ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും ലഭ്യമാകും

82 രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിലേക്ക് വരുന്നവർക്ക് ഇനി മുതൽ ആർ ടി പി സി ആർ ടെസ്റ്റ് റിസൽറ്റും ഏഴ് ദിവസത്തെ ക്വാറൻ്റീനും ആവശ്യമില്ല എന്ന് കേന്ദ്ര സർക്കാർ.

കേന്ദ്ര സർക്കാരിൻ്റെ പുതിയ തീരുമാനം പ്രവാസികൾക്ക് വലിയ ആശ്വാസമാണു നൽകിയിട്ടുള്ളത്. ഈ മാസം 14 മുതലാണു പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരിക.

82 രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങളായ സൗദി, ഖത്തർ, ബഹ്രൈൻ, ഒമാൻ എന്നിവയും ഉൾപ്പെടുന്നത് ഗൾഫ് പ്രവാസികൾക്കും ആശ്വാസമേകുന്നു.

രണ്ട് ഡോസ് വാക്സിനുകൾ സ്വീകരിച്ചവർ ഇനി മുതൽ ആർ ടി പിസി ആർ ടെസ്റ്റ് റിസൽട്ടിനു പകരം വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്താൽ മതി.

ഇത് വരെ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസി ആർ ടെസ്റ്റ് റിസൽട്ട് കരുതുന്നവർക്ക് മാത്രമേ ഇന്ത്യയിലേക്ക് ബോഡിംഗ് അനുവദിച്ചിരുന്നുള്ളൂ.

പല പ്രവാസികൾക്കും നാട്ടിലേക്കുള്ള യാത്രക്കിടെ അവസാന നിമിഷം പിസിആർ ടെസ്റ്റ് റിസൽട്ട് ലഭ്യമാകാത്തതിനാൽ യാത്ര മാറ്റി വെക്കേണ്ട അവസ്ഥ വരെയും ഉണ്ടായിട്ടുണ്ട്.

ഏതായാലും കേന്ദ്ര സർക്കാരിൻ്റെ പുതിയ നിർദ്ദേശം പ്രവാസികൾക്ക് വലിയ ആശ്വാസവും സന്തോഷവും പകരുന്നതാണ്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്