Saturday, November 23, 2024
Saudi ArabiaTop Stories

നിലവിൽ സൗദിയിലേക്ക് ക്വാറന്റീൻ സഹിതവും അല്ലാതെയും യാത്ര ചെയ്യാൻ എത്ര ചെലവ് വരും?

എയർ ബബിൾ കരാർ വന്നതിനു ശേഷം നാട്ടിൽ നിന്ന് സൗദിയിലേക്ക് പറക്കാൻ എത്ര ചെലവ് വരുമെന്ന് ചോദിച്ച് നിരവധി പ്രവാസികളാണ് അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നത്

5 ദിവസ ഫുൾ ക്വാറന്റീൻ സഹിതവും ക്വാറന്റീൻ ഇല്ലാതെയുള്ള പാക്കേജുകളും  3 ദിവസ ക്വാറന്റീൻ പാക്കേജുമെല്ലാം അറിയാൻ താത്പര്യപ്പെടുന്നവരുണ്ട്.

അഞ്ച് ദിവസത്തെ സൗദി ക്വാറന്റീൻ സഹിതം ഉള്ള പാക്കേജിനു ഇപ്പോൾ ശരാശരി 46,000 രൂപയാണ് ചെലവ് വരുന്നത് എന്നാണ് കോട്ടക്കൽ ഖൈർ ട്രാവൽ ഏജൻസി എം ഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചത്.

ക്വാറന്റീൻ ഇല്ലാതെ ടിക്കറ്റ് നിരക്ക് മാത്രം ശരാശരി 26,000 രൂപ മുതലും ആരംഭിക്കുന്നുണ്ട്.

അതേ സമയം 3 ദിവസത്തെ ക്വാറന്റീൻ പാക്കേജിനു ഏകദേശം 4500 രൂപ ഇളവ്  ലഭിക്കുന്നുണ്ടെങ്കിലും വളരെ അപൂർവ്വമായി മാത്രമേ 3 ദിവസ ക്വാറന്റീൻ പക്കേജ് എയർലൈനുകാർ ലഭ്യമാക്കുന്നുള്ളൂ എന്നതാണ് ഞങ്ങളൂടെ അന്വേഷണത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്.

ചുരുക്കത്തിൽ എയർ ബബിൾ കരാർ വന്നതിനു ശേഷം സർവീസുകൾ അധികരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സൗദിയിൽ നിന്ന് നാട്ടിലേക്ക് പറക്കാനെടുക്കുന്നതിന്റെ ഇരട്ടിയോളം തുക നാട്ടിൽ നിന്ന് സൗദിയിലേക്ക് പറക്കാൻ ടിക്കറ്റിനത്തിൽ മുടക്കേണ്ടി വരുന്നുണ്ട്.

എങ്കിലും നേരത്തെ ക്വറന്റിൻ പാക്കേജിനു നൽകിയതിനേക്കാൾ നല്ലൊരു തുക ഇപ്പോൾ ഇളവ് ലഭിക്കുന്നുണ്ട് എന്നത് ആശ്വാസകരം തന്നെയെന്ന് പറയാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്