സൗദിയിൽ 150 റിയാൽ വരെ പിഴ ലഭിക്കുന്ന അഞ്ച് ഗതാഗത നിയമ ലംഘനങ്ങൾ അറിയാം
ജിദ്ദ: സൗദിയിൽ 100 മുതൽ 150 റിയാൽ വരെ പിഴ ലഭിക്കാവുന്ന അഞ്ച് ഗതാഗത നിയമ ലംഘനങ്ങൾ താഴെ വിവരിക്കുന്നു.
1. വാഹനത്തിൽ ആളില്ലാതെ ഡോർ തുറന്നിടുകയോ സ്റ്റാർട്ടിംഗിലിട്ട് പോകുകയോ ചെയ്യുക.
2. വാഹനങ്ങൾ പ്രവേശിപ്പിക്കാൻ പാടില്ലാത്ത സൂഖുകളിലൂടെ ഓടിക്കുക.
3. കാൽ നട യാത്രക്കാർ പ്രത്യേകം നിശ്ചയപ്പെടുത്തിയ സ്ഥലങ്ങളിലൂടെയല്ലാതെ ക്രോസ് ചെയ്യുക.
4. കാൽ നട യാത്രക്കാർക്കുള്ള സിഗ്നലുകൾ അവഗണിക്കുക.
5. വാഹനങ്ങളുടെ രെജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കുക.
അതേ സമയം എക്സ്പ്രസ് വെയിൽ റോഡ് മുറിച്ച് കടക്കുന്ന കാൽനട യാത്രക്കാർക്ക് 1000 മുതൽ 2000 റിയാൽ വരെയാണു പിഴ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa