ആപുകൾ ചതിച്ചേക്കും; മുന്നറിയിപ്പുമായി സൗദി കമ്യൂണിക്കേഷൻ അതോറിറ്റി
ചില ആപുകൾ വ്യക്തികളുടെ സ്വകാര്യാ വിവരങ്ങൾ ചോർത്തുന്നതിനു ഇടയാക്കുമെന്നും ജാഗ്രത പാലിക്കണമെന്നും സൗദി കമ്യൂണിക്കേഷൻ ആൻ്റ ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ മുന്നറിയിപ്പ് നൽകി.
അനാവശ്യമായി പേഴ്സണൽ ഡാറ്റകൾ ആവശ്യപ്പെട്ട് പെർമിഷൻ ചോദിക്കുന്ന ചില അപുകളായിരിക്കും കൂടുതലും പണി തരിക.
ഡാറ്റകൾ ചോർത്താൻ നിരവധി മാർഗങ്ങൾ ഉണ്ട്. അനാവശ്യമായി പേഴ്സ്ണൽ ഡാറ്റകൾ ചോദിക്കുന്ന ആപുകൾക്കും സൈറ്റുകൾക്കും ‘അലോ’ ബട്ടൺ ക്ളിക്ക് ചെയ്യുന്നതോടെയും ഡാറ്റകൾ ഷെയർ ചെയ്യുന്നതോടെയും നമ്മുടെ സുപ്രധാന വിവരങ്ങൾ ചോർത്തപ്പെടും.
ഇങ്ങനെ പേഴ്സണൽ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ ടാർജറ്റ് ചെയ്യുന്ന വ്യക്തിയെ കൂടുതൽ അറിയാനും അവനെ എങ്ങനെ ടാർജറ്റ് ചെയ്ത് കുടുക്കാമെന്ന് മനസ്സിലാക്കാനും തട്ടിപ്പുകാർക്ക് സാധ്യമാകും.
വിശ്വസിനീയീമായ ഒഫീഷ്യൽ സ്റ്റോറുകളിൽ നിന്ന് മാത്രം ആപുകൾ ഡൗൺലോഡ് ചെയ്യുക, ആപുകൾ അപ്ഡേറ്റ് ചെയ്യുക, ആപുകളുടെയും സൈറ്റുകളുടെയും നിബന്ധനകൾ വായിച്ച് ഉറപ്പ് വരുത്തുക, സേവനങ്ങൾ ലഭ്യമാക്കാനുള്ള വളരെ അത്യാവശ്യമുള്ള പ്രാഥമിക വിവരങ്ങൾ മാത്രം ആപുകൾക്ക് നൽകുന്നതിലപ്പുറം പോകാതിരിക്കുക എന്നിവയെല്ലാം ചതിയിൽ പെടാതിരിക്കാൻ സഹായിച്ചേക്കുമെന്നും അതോറിറ്റി ഓർമ്മപ്പെടുത്തുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa