വാട്സാപ് ചാറ്റിൽ റെഡ് ഹാർട്ട് ചിഹ്നം അയക്കുന്നവർക്ക് സൗദി ലീഗൽ കൺസൾട്ടൻ്റിൻ്റെ മുന്നറിയിപ്പ്
വാട്സാപ് ചാറ്റിനിടയിൽ റെഡ് ഹാർട്ട് ചിഹ്നം അയക്കുന്നവർക്ക് സൗദി ഇൻഫർമേഷൻ ക്രൈം എക്സ്പേർട്ട് മുഅതസ് കുത്ബി മുന്നറിയിപ്പ് നൽകുന്നു.
മറ്റൊരാളെ ശല്യപ്പെടുത്തുന്ന തരത്തിൽ റെഡ് ഹാർട്ട് ചിഹ്നം അയക്കുന്നത് കുറ്റകരമാകുമെന്ന് ഓർമ്മപ്പെടുത്തിയ കുത്ബി അത്തരക്കാർക്ക് നിയമ പ്രകാരം രണ്ട് വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും ലഭിച്ചേക്കാമെന്നും ഓർമ്മപ്പെടുത്തി.
ഇത്തരം കേസുകളിൽ സിസ്റ്റം എത്രത്തോളം കർശനമായാണു ഇടപെടുന്നതെന്ന് ഇപ്പോഴും പലർക്കും മനസ്സിലാായിട്ടില്ല.
അപ്പുറത്തുള്ളത് ആണായാലും പെണ്ണായാലും റെഡ് ഹാർട്ട്, റോസ് തുടങ്ങി മറ്റോരാളെ മാനസികമായി പ്രയാസത്തിലാകുന്ന തരത്തിലുള്ള ഐക്കണുകൾ അയക്കുന്നത് പീഡനക്കുറ്റത്തിൽ പരിഗണിക്കും.
ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്കുള്ള ലൈംഗികച്ചുവയുള്ള പ്രവർത്തനവും സ്പർശനവും ആധുനിക കാലത്തെ ആശയ വിനിമയ മാർങ്ങളുമെല്ലാമടങ്ങുന്ന അയാളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ പീഡനമായി മാറും.
അതേ സമയം രണ്ട് വ്യക്തികൾ തമ്മിലുള്ള സ്വാഭാവിക സംഭാഷണത്തിനിടയിൽ ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല, അത് കുറ്റകൃത്യമല്ല എന്നും കുത്ബി വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa