Wednesday, November 27, 2024
Saudi ArabiaTop Stories

സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; വിമാനക്കമ്പനികൾ നയം മാറ്റൽ തുടങ്ങിയതായി റിപ്പോർട്ട്; ഈ സാഹചര്യത്തിൽ ചെയ്യേണ്ടത്

സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം കഴിഞ്ഞിട്ടും ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് പുതിയ പ്രതിസന്ധി വരാനിരിക്കുന്നതായി സൂചന.

ഇന്ന് നാട്ടിൽ നിന്ന്  സൗദിയിലേക്ക് സർവീസ് നടത്തിയ ഒരു സ്വകാര്യ എയർലൈൻ കമ്പനി, ബൂസ്റ്റർ ഡോസ് എടുക്കാത്തതിനാൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെട്ട, രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാർക്ക് തുടക്കത്തിൽ ബോഡിംഗ് നൽകാൻ വിസമ്മതിച്ചതായാണു പുതിയ റിപ്പോർട്ട്.

എന്നാൽ ബൂസ്റ്റർ ഡോസ് എടുക്കാത്തതിനാൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെട്ട അന്താരാഷ്ട്ര യാത്രക്കാർക്ക് ബോഡിംഗ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇത് വരെ സിവിൽ ഏവിയേഷൻ സർക്കുലർ പുറത്തിറങ്ങാത്തതിനാൽ യാത്രക്കാർ പ്രശ്നമുണ്ടാക്കുകയും അവസാന നിമിഷം ബോഡിംഗ് നൽകാൻ സമ്മതിക്കുകയുമായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.

അതേ സമയം രണ്ട് ഡോസ് സ്വീകരിച്ച് 8 മാസം പിന്നിട്ടതിനു ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തതിനാൽ ഇമ്യുൺ സ്റ്റാറ്റസ് നഷ്ടപ്പെട്ടവർക്ക് ബോഡിംഗ് തന്നെ നൽകില്ല എന്നാണ് ഒരു സ്വകാര്യ എയർലൈൻ കമ്പനി അറിയിച്ചിട്ടുള്ളത്.

അത് കൊണ്ട് തന്നെ ബൂസ്റ്റർ ഡോസ് ഇല്ലാത്തതിനാൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെട്ടവരെ ഇപ്പോൾ യാത്ര ചെയ്യാൻ അനുവദിച്ചുവെങ്കിലും വൈകാതെ നിയന്ത്രണം ശക്തമാക്കുമെന്നതിലേക്കാണു സൂചനകളെന്ന് ട്രാവൽ ഏജൻസികൾ സൂചിപ്പിക്കുന്നു

ഈ സാഹചര്യത്തിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പരാമർശിക്കുന്നു.

സൗദിയിലുള്ളവരാണെങ്കിൽ സെക്കൻഡ് ഡോസ് എടുത്ത് 8 മാസം കഴിയുന്നതിനു മുമ്പ് തന്നെ  ബൂസ്റ്റർ ഡോസ് സ്വീകരിക്കുക.

സൗദിയിൽ സെക്കൻഡ് ഡോസ് സ്വീകരിച്ച് 3 മാസം കഴിയുന്നതോടെ ബൂസ്റ്റർ ഡോസിനു അപോയിന്റ്മെന്റ് ലഭിക്കുമെന്നതിനാൽ ആ അവസരം വിനിയോഗിക്കുക.

നാട്ടിലുള്ളവരാണെങ്കിൽ സെക്കൻഡ് ഡോസ് എടുത്ത് 9 മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസിനു അപേക്ഷിക്കാൻ സാധിക്കും. ശേഷം ബൂസ്റ്റർ സർട്ടിഫികറ്റ് സൗദി ആരോഗ്യ മന്ത്രാലയ സൈറ്റിൽ അപ് ലോഡ് ചെയ്ത് ഫുൾ ഇമ്യൂൺ ആകുക.

അതോടൊപ്പം സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നവർ ബൂസ്റ്റർ ഡോസും ഇമ്യൂൺ സ്റ്റാറ്റസും പരിഗണിച്ച് കൊണ്ട് അവധി പ്ലാൻ ചെയ്യുന്നതും നന്നാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്