സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം കുറഞ്ഞു; 97 ലക്ഷത്തിലധികം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു
ജിദ്ദ: കഴിഞ്ഞ ദിവസം 2000 ത്തിനു താഴെയെത്തിയിരുന്ന സൗദിയിലെ പ്രതിദിന കൊറോണ കേസുകൾ വീണ്ടും 2000 ത്തിനു മുകളിലേക്കുയർന്നു.
പുതുതായി 2136 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്; അതേ സമയം 3482 പേർ കൂടി സുഖം പ്രാപിച്ചു.
ഗുരുതരാവസ്ഥയിലായവരുടെ എണ്ണത്തിൽ ഇന്ന് വീണ്ടും കുറവ് വന്നിട്ടുണ്ട്. 1014 പേരാണ് ഇപ്പോൾ ഗുരുതരാവസ്ഥയിലുള്ളത്.
പുതുതായി 2 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. 8973 പേരാണ് സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചത്.
രാജ്യത്ത് ഇത് വരെയായി 97.21 ലക്ഷത്തിലധികം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് കഴിഞ്ഞതായി ആരോഗ്യമന്ത്രാലയ ഡാറ്റ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa