മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: മലപ്പുറം വടക്കാങ്ങര സ്വദേശി അറക്കൽ കുണ്ട് അറക്കൽ ശരീഫ് (35) ജിദ്ദയിൽ അന്തരിച്ചു.
തലവേദന മാറാതിരുന്നതിനെത്തുടർന്ന് വിദഗ്ധ പരിശോധന നടത്തുകയും തലക്കുള്ളിൽ മുഴ കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതോടനുബന്ധിച്ചുള്ള ചികിത്സയുടെ ഭാഗമായി ജിദ്ദയിൽ ആശുപത്രിയിൽ ഐ സിയുവിലായിരിക്കെയാണു മരണം സംഭവിച്ചത്.
ഒരു വർഷം മുമ്പ് നാട്ടിൽ പോയി വന്ന ശരീഫിന്റെ വീട് പണി പൂർത്തിയാകാനിരിക്കെയാണു വേർപാട്.
കഴിഞ്ഞ 13 വർഷമായി ശരീഫ് ജിദ്ദയിൽ പ്രവാസ ജീവിതം നയിച്ച് വരുന്നു.
പിതാവ്: മൊയ്തു. മാതാവ്: ജമീല. ഭാര്യ: സുനീറ. മയ്യിത്ത് റുവൈസ് ഖബറിസ്ഥാനിൽ മറവ് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa