സൗദിയിൽ തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷൂറൻസ് നൽകാതിരുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
റിയാദ്: തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷൂറൻസ് അനുവദിക്കാതിരുന്ന സ്ഥാപനങ്ങൾക്ക് അധികൃതർ പിഴ ചുമത്തി.
തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങള്‍ക്കും ഹെൽത്ത് ഇൻഷൂറൻസ് അനുവദിക്കാതിരുന്ന സ്ഥാപനങ്ങൾക്ക് 1.5 മില്യൻ റിയാലാണ് പിഴ ചുമത്തിയതെന്ന് സൗദി ഹെൽത്ത് ഇൻഷൂറൻസ് കൌൺസിൽ അറിയിച്ചു.
സ്വകാര്യ മേഖലയിലെ സ്വദേശികളും വിദേശികളുമായ മുഴുവൻ തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഹെൽത്ത് ഇൻഷൂറൻസ് തൊഴിലുടമകൾ ഉറപ്പാക്കണം.
തൊഴിലാളിയുടെ ഭാര്യ, 25 വയസ്സ് വരെയുള്ള ആൺകുട്ടി, അവിവാഹിതകളായ തൊഴിൽരഹിതരായ പെൺകുട്ടികൾ, കുടുംബം ദത്തെടുത്ത അനാഥർ എന്നിവർക്കെല്ലാം തൊഴിലുടമ ഹെൽത്ത് ഇൻഷൂറൻസ് ലഭ്യമാക്കണം.
ആദ്യം തൊഴിലുടമകൾക്ക് മുന്നറിയിപ്പ് നൽകാറുണ്ടെന്നും അവ പാലിക്കാതിരുന്നാൽ ശേഷം ലംഘന നിയന്ത്രണ സമിതി അവർക്ക് പിഴ ചുമത്തുമെന്നും കൗൺസിൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa