ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ കരുതൽ ശേഖരമുള്ള രണ്ടാമത്തെ രാജ്യം സൗദി അറേബ്യ
ആഗോള എണ്ണ ശേഖരത്തിൽ സൗദി അറേബ്യക്കുള്ളത് രണ്ടാം സ്ഥാനമെന്ന് ഡാറ്റകൾ വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള ഒന്നാമത്തെ രാജ്യം തെക്കേ അമേരിക്കൻ രാജ്യമായ വെനുസ്വല ആണ്.
വെനുസ്വലയുടെ എണ്ണ ശേഖരം 300 ബില്യൺ ബാരൽ ആണെങ്കിൽ സൗദിയുടെ ശേഖരം 265 ബില്യൺ ബാരൽ ആണ്. (കണക്കുകളിൽ സമയാനുബന്ധമായി മാറ്റങ്ങൾ കണ്ടേക്കാം).
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള മൂന്നാമത്തെ രാജ്യം കാനഡയാണ്. 170 ബില്യൺ ബാരൽ ആണ് കാനഡയിലെ ശേഖരം.
156 ബില്യൺ ബാരൽ എണ്ണ ശേഖരമുള്ള ഇറാൻ പട്ടികയിൽ നാലാം സ്ഥാനത്തും 145 ബില്യൺ ശേഖരമുള്ള ഇറാഖ് അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.
കുവൈത്ത്, യുഎഇ, റഷ്യ,ലിബിയ,നൈജീരിയ എന്നീ രാജ്യങ്ങൾ 6 മുതൽ 10 വരെയുള്ള സ്ഥാനങ്ങളിലുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa