ജിദ്ദയിൽ വിദേശിയുടെ വധ ശിക്ഷ നടപ്പാക്കി
സ്വന്തം നാട്ടുകാരനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇന്ന് വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈജിപ്തുകാരാനായ ഹസൻ ശഹതിനെയാണു സ്വന്തം നാട്ടുകാരനായ സഈദ് ഇബ്രാഹീം അലിയെ കൊലപ്പെടുത്തിയതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഇരയെ കത്തി കൊണ്ട് നിരവധി തവണ കുത്തുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. പ്രതിയെ സുരക്ഷാ വിഭാഗം പിടികൂടിയിരുന്നു.
വിചാരണയിൽ പ്രതിക്കെതിരെയുള്ള കുറ്റ കൃത്യം തെളിയിക്കപ്പെടുകയും ജിദ്ദ ക്രിമിനൽ കോർട്ട് വധ ശിക്ഷ വിധിക്കുകയും ചെയ്തു.
വധ ശിക്ഷക്ക് വിധിച്ച് കൊണ്ടുള്ള ക്രിമിനൽ കോർട്ടിൻ്റെ നടപടിയെ അപീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും പ്രതിയെ ഇന്ന് ജിദ്ദയിൽ വധ ശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa