Monday, November 25, 2024
Saudi ArabiaTop Stories

റോഡിനു തന്റെ പേരിട്ടത് മാറ്റി പഴയ പേര് തന്നെ നൽകാൻ ഉത്തരവിട്ട് ഖാലിദ് അൽ ഫൈസൽ രാജകുമാരൻ

ത്വാഇഫ്: സ്വന്തം കീർത്തി കൊതിച്ച് നടക്കുന്ന ആധുനിക മനുഷ്യന്റെ മുന്നിൽ വ്യത്യസ്തനയി മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ.

ത്വാഇഫിലെ ഒരു റോഡിനു തന്റെ പേരിട്ടത് മാറ്റാനാണ് ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ നിർദ്ദേശം.

കഴിഞ്ഞ ദിവസം റോഡിനു നേരത്തെയുണ്ടായിരുന്ന ഹദാ റോഡ് എന്ന പേര് മാറ്റി പ്രിൻസ് ഖാലിദ് അൽ ഫൈസൽ റോഡ് എന്നാക്കി മാറ്റിയിരുന്നു.

എന്നാൽ തന്റെ പേര് മാറ്റി പഴയ ഹദ റോഡ് എന്ന് തന്നെ ഉപയോഗിക്കാനാണു ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ഉത്തരവിട്ടത്.

ഖാലിദ് അൽ ഫൈസൽ രാജകുമാരൻ

നേരത്തെയും നിരവധി സന്ദർഭങ്ങളിൽ തന്റെ പേര് ഉപയോഗിക്കുന്നത് ഖാലിദ് അൽ ഫൈസൽ രാജകുമാരൻ വിലക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്