Saturday, November 16, 2024
Saudi ArabiaTop Stories

അപ്പണിക്ക് സൗദികളെ പറ്റില്ല എന്ന വാചകമെല്ലാം പഴഞ്ചനായെന്ന് മന്ത്രി; ഒരു പ്രൊഫഷനിൽ സൗദിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ മാനദണ്ഡം ഇതാണ്‌

ഒരു പ്രൊഫഷനിൽ സൗദിവത്ക്കരണം കൊണ്ട് വരുന്നതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കി സൗദി മാനവവിഭവശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ രാജ് ഹി.

പ്രസ്തുത പ്രൊഫഷനിൽ ജോലി തിരയുന്ന സൗദികൾ ലഭ്യമായിരിക്കുക എന്നതാണ് പ്രധാനം.

അതോടൊപ്പം മാന്യമായ വേതനം ലഭിക്കുന്നതും  വളർച്ചക്കും വികസനത്തിനും അവസരം ഉണ്ടാകുമെന്നതും ഒരു പ്രൊഫഷനിൽ സൗദിവത്ക്കരണം ബാധകമാക്കാൻ ഉള്ള കാരണമാകുന്നു.

അപ്പണിക്ക് സൗദികളെ പറ്റില്ല എന്ന വാചകമെല്ലാം പഴഞ്ചനായിയെന്നും ഇപ്പോൾ മാന്യമായ വേതനത്തോടെ വിവിധ മേഖലകളിൽ സൗദികൾ ജോലി ചെയ്യുന്നുണ്ടെന്നും അൽ രാജ് ഹി വ്യക്തമാക്കി.

കൂടുതൽ മേഖലകളിൽ സൗദിവത്ക്കരണം നടത്താനായി ഈ വർഷം 30 പദ്ധതികളാണു മന്ത്രാലയം പ്രഖ്യാപിക്കാനിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്