Saturday, November 16, 2024
Saudi ArabiaTop Stories

ഗാർഹിക തൊഴിലാളി സൗദിയിലെത്തി ഒരു വർഷം തികയും മുമ്പ് കഫാല മാറ്റാൻ സാധിക്കുമോ?  റി എൻട്രി വിസ കാൻസൽ ചെയ്താൽ ഫീസ് തിരികെ ലഭിക്കുമോ? വിവിധ സംശയങ്ങൾക്ക് മറുപടി

സൗദി പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങൾക്ക് അബ്ഷിർ പ്ലാറ്റ്ഫോം മറുപടി നൽകി. ചോദ്യങ്ങളും മറുപടിയും താഴെ നൽകുന്നു.

ചോദ്യം: റി എൻട്രി വിസ ഇഷ്യു ചെയ്തതിനു ശേഷം വിസ കാൻസൽ ചെയ്‌താൽ ഫീസ് തിരികെ ലഭിക്കുമോ ? ഉത്തരം: ഇല്ല.

ചോദ്യം: ഒരു ഗാർഹിക തൊഴിലാളി സൗദിയിലെത്തി ഒരു വർഷം കഴിയും മുമ്പ് കഫാല മാറാൻ (സ്പോൺസർഷിപ്പ് മാറാൻ) സാധിക്കുമോ ? ഉത്തരം: ഇഖാമ ഇഷ്യു ചെയ്ത ഉടൻ തന്നെ കഫാല മാറ്റം സാധിക്കും.

ചോദ്യം: വിസിറ്റ് വിസ കാലാവധി നീട്ടി നൽകാൻ ഫീസ് അടച്ചിട്ടും അബ്ഷിർ വഴി കാലാവധി നീട്ടാൻ സാധിക്കുന്നില്ല. എന്ത് ചെയ്യും? ഉത്തരം: അബ്ഷിറിലെ തവാസുൽ വഴി അപേക്ഷ സമർപ്പിക്കുക.

ചോദ്യം: ഒരു വിദേശിക്ക് തന്റെ വാഹനം ഓടിക്കാൻ മറ്റൊരാൾക്ക് സമ്മതം നൽകാൻ അബ്ഷിർ വഴി സാധിക്കുമോ? ഉത്തരം: സാധിക്കും. നിബന്ധനകൾ പരിശോധിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്