സൗദി സ്ഥാപക ദിനമായ ഫെബ്രുവരി 22 നു അവധി നൽകിയില്ലെങ്കിൽ തൊഴിലുടമ ഓരോ തൊഴിലാളിക്കും 5000 റിയാൽ വീതം പിഴ അടക്കേണ്ടി വരും
സൗദി സ്ഥാപക ദിനമായ ഫെബ്രുവരി 22 നു അവധി നൽകാത്ത സ്ഥാപനങ്ങൾ ഓരോ തൊഴിലാളിക്കും 5000 റിയാൽ വീതം എന്ന തോതിൽ പിഴ അടക്കേണ്ടി വരും.
ഇത് സംബന്ധിച്ച് സൗദി തൊഴിൽ നിയമം ആധാരമാക്കി സോഷ്യൽ മീഡിയയിലെ സൗദി ന്യൂസ് സൈറ്റുകളിൽ വ്യാപകമായി മുന്നറിയിപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.
അതേ സമയം അവധി നൽകാൻ സാധിക്കാത്ത അത്യാവശ്യമുള്ള വിഭാഗങ്ങളിൽ പെടുന്ന ജീവനക്കാർക്ക് ഓവർടൈം മണി നൽകുമെന്ന് അറിയിച്ച് പല പ്രമുഖ കംബനികളും തൊഴിലാളികൾക്ക് ഇതിനകം മെമോ അയച്ചിട്ടുണ്ട്.
സൗദി സ്ഥാപക ദിനമായി ഫെബ്രുവരി 22 എല്ലാ വർഷവും ആചരിക്കാൻ സൽമാൻ രാജാവ് ഉത്തരവിറക്കിയിരുന്നു.
തുടർന്ന് ഫെബ്രുവരി 22 സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അടക്കം എല്ലാ വിഭാഗം തൊഴിലാളികൾക്കും പൊതു അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് മിനിസ്റ്റർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ആദ്യമായി സ്ഥാപക ദിനം ആചരിക്കുന്ന സൗദിയിലെ നഗരങ്ങൾ വൻ ആഘോഷ പരിപാടികൾക്ക് സാക്ഷ്യം വഹിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa