ഇന്ത്യക്കാർക്ക് സൗദിയിലേക്ക് യാത്രാ വിലക്കില്ല: സൗദി യാത്രാ സംബന്ധിച്ച പ്രചാരണങ്ങളുടെ വിശദവിവരങ്ങൾ അറിയാം
സൗദികൾക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് നിലവിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉള്ളതിനാൽ അതോടനുബന്ധിച്ച് സംശയങ്ങൾ ചോദിച്ച് നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നുണ്ട്.
സൗദി പൗരന്മാർക്ക് നിലവിൽ യാത്ര ചെയ്യാൻ പാടില്ലാത്ത അല്ലെങ്കിൽ മുൻ കൂർ അനുമതി ആവശ്യമുള്ള രാജ്യങ്ങളുടെ പേര് വിവരം ഒരു ചോദ്യത്തിനു മറുപടിയായി ജവാസാത്ത് നൽകിയതാണു പലരെയും ആശങ്കപ്പെടുത്തിയിട്ടുള്ളത്. ഇത് ഇന്ത്യക്കാരെ ബാധിക്കുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കുകയായിരുന്നു.
എന്നാൽ ഇന്ത്യക്കാർക്ക് ഇത് സംബന്ധിച്ച് ആശങ്കപെടേണ്ട യാതൊരു ആവശ്യവും നിലവിലില്ല എന്നതാണ് വസ്തുത.
സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരാൻ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇന്ത്യക്കാർക്ക്, ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പറക്കുന്നതിനോ സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിനോ യാതൊരു പ്രയാസവും ഇല്ല.
നിലവിൽ വാക്സിനെടുക്കാത്തവർക്ക് പോലും സൗദിയിലെ അഞ്ച് ദിവസ ക്വാറന്റീൻ പാക്കേജെടുത്ത് ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പറക്കാൻ അനുമതിയുണ്ട്.
ലെബനാൻ, തുർക്കി, യമൻ, സിറിയ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, അർമേനിയ, കോംഗോ, ലിബിയ, ബെലാറസ്, വിയ്റ്റ്നാാം, എത്യോപ്യ, സൊമാലിയ, അഫ്ഗാനിസ്ഥൻ, വെനുസില എന്നീ രാജ്യങ്ങളിലേക്ക് പോകാനാണു സൗദി പൗരന്മാർക്ക് നിയന്ത്രണം ഉള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa