സൗദിയിൽ മൂന്ന് ദിവസ അവധി ഇപ്പോൾ പ്രായോഗികമല്ലാത്തതിന്റെ കാരണം അറിയാം; ഔദ്യോഗിക വിശദീകരണവുമായി മന്ത്രാലയവും
സൗദിയിൽ ആഴ്ചയിൽ മൂന്ന് ദിവസം അവധി പ്രാബല്യത്തിൽ വന്നേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളോട് ഹ്യുമൻ റിസോഴ്സ് മന്ത്രാലയവും സാംബത്തിക കാര്യ വിദഗ്ധനും പ്രതികരിച്ചു.
തൊഴിൽ ദിനങ്ങൾ 4 ദിവസമാക്കി ചുരുക്കാനുള്ള പഠനം നടക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ് എന്നാണ് ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയ വാക്താവ് സ അദ് ആൽ ഹമ്മാദ് വ്യക്തമാക്കിയത്.
തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും മാർക്കറ്റ് ആകർഷകമാക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾ പരിഷ്ക്കരിക്കുന്നത് സംബന്ധിച്ച് പഠനം നടക്കുമെന്നത് സംബന്ധിച്ച് സൂചനയാണ് നൽകിയിട്ടുള്ളത് എന്നും ഹമാദ് പറഞ്ഞു.
അതേ സമയം ഔദ്യോഗിക പ്രവൃത്തി ദിനങ്ങൾ 4 ദിവസമാക്കി കുറയ്ക്കാനും ആഴ്ച തോറുമുള്ള അവധി രണ്ട് ദിവസത്തിന് പകരം 3 ദിവസമായി നീട്ടാനും സാധ്യതയുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെക്കുറിച്ച് സാമ്പത്തിക വിദഗ്ധൻ ഈദ് അൽ ഈദ് അഭിപ്രായ പ്രകടനം നടത്തി.
വിഷൻ 2030 മായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ പൂർത്തീകരിക്കാനുണ്ട്. അതിനു ധാരാളം പ്രവൃത്തികൾ ആവശ്യമുണ്ട്.
നിലവിലെ സാഹചര്യത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം ലീവ് നൽകുന്നത് പദ്ധതികൾ വൈകാനിടയാക്കും. പദ്ധതികൾ പൂർത്തിയാകുന്നതോടെ ലീവ് നീട്ടുന്നത് സംബന്ധിച്ച് ആലോചിക്കാവുന്നതാണെന്നും ഈദ് അൽ ഈദ് അഭിപ്രായപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa